കാഞ്ഞങ്ങാട്: പൂച്ചക്കാട് അൽസീബ് തെക്കുപുറം ജനറൽ ബോഡി യോഗവും, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു, ചടങ്ങിൽ മനാഫ് അധ്യക്ഷ്യം വഹിക്കുകയും ,നാസർ സ്വാഗതവും പറഞ്ഞു, ചടങ്ങിൽ വെച്ച് ക്ലബ്ബ് മെമ്പറായി പഠന രംഗത്ത് മികച്ച നേട്ടം കൈവരിച്ച് ഡോക്ടറെറ്റ് കൈവരിച്ച മുഹമ്മദ് ആഷിക്കിന്ന് ക്ലബ്ബ് ആദരം നൽകി ,ക്ലബ്ബ് കോവിഡ് കാലത്ത് നടത്തിയ വിവിധ മൽസരങ്ങളുടെ വിജയികളായ ഫാസിൽ ഫിറോസ്, മഹ്റൂഫ്, സിയാദ്, മുഹമ്മദ് ഇസ്മാഈൽ, അൻസർ, സുൽത്താൻ റഹ്മാൻ, അസിഫ് സഹീർ, മുദസ്സിർ എന്നിവർക്കും, കോവിഡ് കാലത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച ഫവാസ് ,ജൗഹർ എന്നിവർക്കും ആദരവും, പുരസ്ക്കാരവും നൽകി, ചടങ്ങിൽ ക്ലബ്ബ് പ്രവർത്തകനായ അബ്ദുൾ അസീസിനുള്ള വീട് നിർമ്മാണത്തിന്നുള്ള ധനസഹായവും നൽകി
ക്ലബ്ബിന്റെ മികച്ച പ്രവർത്തനത്തിന്ന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് അബ്ദുൾ റഹ്മാൻ ഹാജി, അബ്ബാസ്, അന്തുമാൻ ഹാജി, ടി എം ലത്തിഫ്, ടി പി കുഞ്ഞബ്ദുല്ല ഹാജി, നിയാസ്, നിസാം ,റാഫി, യൂസഫ് ഹാജി, കുഞ്ഞാമദ് ഹാജി, മമ്മ, കുഞ്ഞബ്ദുല്ല ബടക്കൻ എന്നിവർ പ്രസംഗിച്ചു.
ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് ത്വയ്യിബ് സ്പാർക്ക്, ജനറൽ സെക്രട്ടറി നിസാമുദ്ധീൻ,
ട്രഷറർ ഹക്കിം ബടക്കൻ , വൈസ് പ്രസിഡന്റ് നാസർ, ഫവാസ്, ജോയിൻ സെക്രട്ടറി ജൗഹർ ഫരീദ് ,
പബ്ലിസിറ്റി അഫ്താബ്, മഹ്റുഫ്, ഫുട്ബോൾ ക്യാപ്റ്റൻ ബാസിത്ത് ഹസ്സൻ, വൈസ് ക്യാപ്റ്റൻ സുൽത്താൻ,
ക്രിക്കറ്റ് ക്യാപ്റ്റൻ സഹദ് മുഹമ്മദലി, വൈസ് ക്യാപ്റ്റൻ ശാക്കിർ.
എക്സിക്യൂട്ടീവ് മെമ്പർമാരായി ആസിഫ്, ഫവാസ് ,അൻസർ, മുൻതസിർ, ഉബൈദ് , രക്ഷാധികാരികളായി ടി പി കുഞ്ഞബ്ദുല്ല, അബ്ബാസ്, അബ്ദുൾ റഹിമാൻ ഹാജി , ടി എം ലത്തീഫ് എന്നിവരെയും തിരഞ്ഞെടുത്തു സെക്രട്രി നിസാമുദ്ധീൻ നന്ദി പറഞ്ഞു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ