ബുധനാഴ്‌ച, സെപ്റ്റംബർ 23, 2020

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പെട്രോള്‍ ബാങ്കിന് മുന്‍വശത്തെ നായബസാറിലെ  കോഫി ഹൗസിനു സമീപത്തെ ബാര്‍ബര്‍ ഷോപ്പില്‍ കഞ്ചാവ്് ലഹരിയില്‍ യുവാവിന്റെ  വിളയാട്ടം. കഴിഞ്ഞ ദിവസം രാത്രി മുടി വെട്ടാനെത്തിയ കാരാട്ട് നൗഷദ്  എന്നളോട് കട അടക്കാറായി നാളെ വെട്ടി തരാം എന്നു കടയിലെ ജീവനക്കാരന്‍  പറഞ്ഞെങ്കിലും പറ്റില്ല ഇപ്പം വേണം ഭീഷണിയുമായി നൗഷാദ് ഇല്ലെങ്കില്‍ നാളെ കാണിച്ചു തരാം എന്നു പറഞ്ഞ് മടങ്ങി. ചൊവ്വാഴ്ച രാത്രിയോടെ കടയിലെത്തിയ നൗഷാദ് കടയുടമയെ കത്തി കാട്ടി ഭീഷണിപെടുത്തി കടയിലെ ഗ്ലാസ്‌കല്ല് കൊണ്ട് പൊളിച്ചു പിന്നിട് കണ്ണില്‍ കണ്ടതെല്ലാം നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ തടയാനെത്തിയ സമീപവാസികള്‍ക്ക് നേരെയും കത്തി കാട്ടി ഭീഷണി മുഴക്കി. ഒടുവില്‍  പോലിസ്  എത്തി നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ കീഴ്‌പെടുത്തി. പിന്നീട് സ്റ്റേഷനിലേക്കു മാറ്റി കടയുടമയ്ക്കു ലക്ഷങ്ങളുടെ  നാശനഷ്ടം സംഭവിച്ചു. ഇതു സംബന്ധിച്ച് ഷോപ്പ് ഉടമ ഉത്തരപ്രദേശ് സ്വദേശിയെ നജിം പോലീസില്‍ പരാതി നല്‍കി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ