കാഞ്ഞങ്ങാട്: അന്താരാഷ്ട്ര ടൂറിസം ദിനത്തിന്റെ ഭാഗമായി ലോക ടൂറിസം ഭൂപടത്തിൽ കേരളത്തിന്റെ കയ്യൊപ്പായ ബേക്കൽ കോട്ടക്ക് സമീപം നട്ടുപിടിപ്പിച്ച ചെടികൾക്കും തണൽ മരങ്ങൾക്കും സംരക്ഷണമൊരുക്കി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ്.
ബേക്കൽ കോട്ടക്ക് സമീപം കെ എസ് ടി പി റോഡിൽ പുതുതായി നട്ടു പിടിപ്പിച്ച നൂറോളം ചെടികൾക്കും, തണൽ മരങ്ങൾക്കുമാണ് സംരക്ഷണ നെറ്റ് സ്ഥാപിച്ചത്. ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രസഡന്റ് അബ്ദുൽ നാസറിന്റെ അധ്യക്ഷതയിൽ ജില്ലാ കളക്ടർ ഡി സജിത് ബാബു ഐഎഎസ് ഉദ്ഘാടനം ചെയ്തു.
ഡിടിപിസി മാനേജർ സുനിൽ, റിയൽ ഹൈപർ മാർക്കറ്റ് മാനേജിംഗ് ഡയറക്ടർ ഫൈസൽ സി പി, സാമൂഹ്യ പ്രവർത്തകൻ സൈഫുദ്ദീൻ കളനാട്, ലയൺസ് സോൺ ചെയർ പേഴ്സൺ അൻവർ ഹസ്സൻ, ക്ലബ്ബ് ട്രഷറർ സി എം നൗഷാദ്, ഹാറൂൺ ചിത്താരി, ബഷീർ കുശാൽ, മുഹാജിർ കെ എസ്, ശ്രീകുമാർ പള്ളഞ്ചി, ത്വയ്യിബ് മാണിക്കോത്ത്, പ്രദീപ് എക്സൈഡ്, ഇമ്മാനുവേൽ സിൽക്സ് പി ആർ ഒ നാരായണൻ മൂത്തൽ പ്രസംഗിച്ചു. സെക്രട്ടറി ഷൗക്കത്തലി സ്വാഗതവും ഗോവിന്ദൻ നമ്പൂതിരി നന്ദിയും പറഞ്ഞു.
photo : ബേക്കൽ കോട്ടക്ക് സമീപം കെ എസ് ടി പി റോഡിൽ പുതുതായി നട്ടു പിടിപ്പിച്ച നൂറോളം ചെടികൾക്കും തണൽ മരങ്ങൾകുമ് സംരക്ഷണ നെറ്റ് സ്ഥാപികുന്നതിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡി സജിത് ബാബു ഐഎഎസ് നിർവഹിക്കുന്നു .
0 Comments