ചിത്താരി: സാംസ്കാരിക സംഘടന, കൂട്ടായിമകൾ, ക്ലബ്ബുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ കലാ-കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്നത് പോലെ മറ്റുള്ള നാടിന്റെ സർവ്വ മേഖലകളിലും ഇടപെടേണ്ടത് അനിവാര്യമാണ്. ഗ്രീൻ സ്റ്റാർ ക്ലബ്ബിന്റെ ഇടപെടൽ വളരെ പ്രശംസനീയമാണ് എന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. ഗ്രീൻ സ്റ്റാർ ആർട്‌സ്&സ്പോർട്സ് ക്ലബ്ബ് സൗത്ത് ചിത്താരി സംഘടിപ്പിച്ച സല്യൂട്ട്-2020 അനുമോദന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.ക്ലബ്ബ് പ്രസിഡന്റ് ജംഷീദ് കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.
നാടിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ വൈജ്ഞാനിക മേഖലകളിൽ നിന്ന് മികവ് തെളിയിച്ച വെക്തിത്വങ്ങളായ വാർഡ് മെമ്പർ പി.പി നസീമ ടീച്ചർ,ഡോ. ഹഫ്സത്ത്,ഡോ. ഹനീഫ എ.കെ,ഇർഷാദ് സി.കെ,ഹാരിസ് സി.എം,ബഷീർ ചിത്താരി, ചിത്താരി വൈറ്റ് ഗാർഡ്, അഷറഫ് ബോംബെ,ഫാത്തിമത് ഹന എന്നിവരെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. ഉപഹാര വിതരണോദ്ഘാടനം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി നിർവഹിച്ചു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സലീം ബാരിക്കാട്, വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ബഷീർ മാട്ടുമ്മൽ,ട്രഷറർ അഹമ്മദ് വണ് ഫോർ,അസീസ് സി.കെ,കുവൈത്ത് കെഎംസിസി നേതാവ് അബ്ദുൽ കരീം സി.കെ, എന്നിവർ ആശംസ അറിയിച്ചു.അബ്ദുറഹ്മാൻ എ.കെ,റാഫി തായൽ, സജ്‌മൽ വി.പി,ഫായിദ് സി.കെ,ബാസിത് കെ തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടറി മുർഷിദ് ചാപ്പയിൽ സ്വാഗതവും റിയാസ് നന്ദിയും പറഞ്ഞു.
0 Comments