നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തയാളെ പൊലീസ് വെടിവെച്ചുവീഴ്ത്തി. ബംഗളൂരുവിലാണ് സംഭവം. ശ്രീരാംപുര പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സുനില്‍ നായക്കാണ് ബലാത്സംഗക്കേസിലെ പ്രതി ദിനേഷിന് നേരെ വെടിയുതിര്‍ത്തത്.
ഞായറാഴ്ച്ച നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ദിനേഷിനെ പൊലീസ് തെരഞ്ഞുവരികയായിരുന്നു. ഇന്ന് പൊലീസിന് മുന്നിലെത്തിയ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് വെടിയുതുര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബംഗളൂരു വടല്‍ നാഗാരാജ് റോഡില്‍വെച്ചാണ് സംഭവം നടന്നത്.
ഗുരുതരപരിക്കുകളോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുക്കുകയാണ്.
മജസ്റ്റിക്ക് ഏരിയയില്‍ നിന്നുമാണ് ഇയാള്‍ നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. കുട്ടിയുമായി ആളൊഴിഞ്ഞ പ്രദേശത്തെത്തി ഇയാള്‍ കുട്ടിയെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച മുതല്‍ ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തിവരികയായിരുന്നു.
0 Comments