കാഞ്ഞങ്ങാട് : മാണിക്കോത്ത് സ്വദേശി എ.പി.ജാഫർ,സഈദ യുടെ മകനായ അമീൻ അയാഷാണ്
മെഡിക്കല്‍ പ്രവേശനത്തിനുളള നീറ്റ് എൻട്രൻസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 729 റാങ്ക് നേടി കാഞ്ഞങ്ങാടിന്നഭിമാനമായത് .
ഓൾ ഇന്ത്യ ലെവൽ എൻജിനിയറിങ് എന്ട്രന്സിലും 6743 റാങ്ക് കരസ്ഥമാക്കിയ ഈ മിടുക്കനെ അജാനൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ആദരിച്ചു മുൻ പ്രസിഡന്റ് സന മാണിക്കോത്ത് ഉപഹാര സമർപ്പണം നടത്തി .
ചടങ്ങിൽ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സലിം ബാരിക്കാട്, വൈസ് പ്രസിഡന്റ് ജബ്ബാർ ചിത്താരി ,ജനറൽ സെക്രട്ടറി ജസീർ തായൽ, സെക്രട്ടറി ആസിഫ് മാണിക്കോത്ത്, ബഷീർ ചിത്താരി, സാദിഖ് മാണിക്കോത്ത്, സിംസാർ മാണിക്കോത്ത്, സാജു യുവി, ഷഫീക്ക് യുവി ,നിസാം എംപി, ഫഹദ് വൺഫോർ തുടങ്ങിയവർ സംബന്ധിച്ചു .
0 Comments