കാഞ്ഞങ്ങാട്: കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പൊലീസ് സിനിമ സ്റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടി. കാരാട്ട് നൗഷാദ് ഉള്‍പ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇന്നുച്ചയോടെ പള്ളിക്കര വെച്ച് നീലേശ്വരം ഇന്‍സ്‌പെക്ടര്‍ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 10 കിലോയോളം കഞ്ചാവ് പിടികൂടിയത്. രാവിലെ പതിനൊന്ന് മണിയോടെ ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ചാനടക്കം വെളിച്ചംതോട് നിന്നും പൊലീസ് പട്രോളിംഗിനിടയില്‍ കൈ കാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ട കാര്‍ നിര്‍ത്താതെ കടന്നു കളയുകയായിരുന്നു. വിവരം കൈമാറിയതോടെ ചീമേനി ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍ മുഴുവന്‍ സ്ഥലങ്ങളിലേക്കും സന്ദേശം കൈമാറി. ഇതെത്തുടര്‍ന്ന് നീലേശ്വരം പൊലീസ് പള്ളിക്കരയില്‍ വെച്ച് കാര്‍ പിടികൂടുകയായിരുന്നു. കാറില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഷംസുദ്ദീനെ കസ്റ്റഡിയിലെടുത്തു. പൊലീസിനെ കണ്ട് കാറില്‍ നിന്നിറങ്ങി ഓടിയ നൗഷാദിനെ നാട്ടുകാരുടെ സഹായത്തോടെ നീലേശ്വരം ജനമൈത്രി പൊലീസിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഓമനക്കുട്ടനും ശൈലജയും പിന്തുടര്‍ന്ന് പിടികൂടി. ആന്ധ്രാ പ്രദേശില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു കഞ്ചാവ്. അഞ്ച് പെട്ടിക്കുള്ളില്‍ കഞ്ചാവ് കാറിനുള്ളില്‍ രഹസ്യമായി വച്ച നിലയിലായിരുന്നു.
0 Comments