പിതാവിനെ വിവാഹമോചനം ചെയ്തില്ല; 17കാരൻ അമ്മയെ കൊലപ്പെടുത്തി

പിതാവിനെ വിവാഹമോചനം ചെയ്തില്ല; 17കാരൻ അമ്മയെ കൊലപ്പെടുത്തി


ന്യൂഡൽഹി: പിതാവിനെ വിവാഹ മോചനം ചെയ്യാത്തതിന് 17കാരൻ അമ്മയെ കൊലപ്പെടുത്തി. ഡൽഹിയിലാണ് സംഭവം. മൂന്നു മക്കളുടെ അമ്മയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. പിരിഞ്ഞു കഴിയുകയായിരുന്ന പിതാവിനൊപ്പം താമസിച്ചിരുന്ന മൂത്തമകനാണ് കൊലനടത്തിയത്. നവംബർ 30നാണ് കൊലപാതകം നടന്നത്.

മൂന്നു വര്‍ഷത്തോളമായി ഭർത്താവിൽ നിന്ന് വേർ പിരിഞ്ഞ് കഴിയുകയായിരുന്നു കൊല്ലപ്പെട്ട സ്ത്രീ. ഇളയമകനും മകളും ഇവർക്കൊപ്പവും മൂത്തമകന്‍ അച്ഛനൊപ്പവുമാണ് കഴിഞ്ഞിരുന്നത്. ഇവരുടെ വിവാഹ മോചനക്കേസ് കോടതിയിൽ നടന്നു വരികയായിരുന്നു.എന്നാൽ ഇത് അംഗീകരിക്കാൻ അമ്മ തയ്യാറായിരുന്നില്ല. ഇതിനെചൊല്ലി കൂട്ടുകാർ ഇയാളെ കളിയാക്കിയിരുന്നു. ഇതാണ് അമ്മയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകദിവസം രാത്രി അമ്മയുടെ വീട്ടിലെത്തിയ മകൻ ഇവരിൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ചിരുന്നു.

ഇതിനു ശേഷം വീട്ടിൽ കൊണ്ടുവിടാൻ അമ്മയോട് ആവശ്യപ്പെട്ടു. രാത്രി 12.40ഓടെ മകനൊപ്പം പോയ അമ്മ പിന്നെ തിരിച്ചു വന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡിസംബർ 1ന് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് സ്ത്രീയുടെ മകൾ മൂത്ത സഹോദരനെ ഫോണിൽ വിളിച്ചു നോക്കിയെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.

ബുധനാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ജുവനൈൽ ഹോമിലേക്ക് മാറ്റി. വിവാഹ മോചനത്തിന് കാരണം അമ്മയാണെന്നാണ് ഇയാൾ കരുതുന്നതെന്ന് ഇവരുടെ മകൾ പറഞ്ഞു. നേരത്തെയും ഇയാൾ അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നതായും മകൾ വ്യക്തമാക്കി.

Post a Comment

0 Comments