'മുസ്ലിം ലീഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണം; നേതൃത്വം അണികളെ നിലക്ക് നിര്‍ത്തണം': കാന്തപുരം

LATEST UPDATES

6/recent/ticker-posts

'മുസ്ലിം ലീഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണം; നേതൃത്വം അണികളെ നിലക്ക് നിര്‍ത്തണം': കാന്തപുരം

കോഴിക്കോട്: മുസ്ലിം ലീഗ് കഠാര രാഷ്ട്രീയ ഉപേക്ഷിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍. കാഞ്ഞങ്ങാട് കൊല്ലപ്പെട്ട സി അബ്ദുറഹ്മാന്‍ ഔഫ് എസ്.വൈ.എസ് പ്രവര്‍ത്തകനാണ്. ലീഗിനെതിരെ വോട്ട് ചെയ്യുന്നവരെ കൊലപ്പെടുത്തുകയെന്നതാണ് ആ പാര്‍ട്ടിയുടെ നയമെങ്കില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. അണികളെ നിലക്കുനിര്‍ത്താന്‍ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാകണം.


തിരഞ്ഞെടുപ്പ് തോല്‍വിയെ മറയ്ക്കാനാണ് മുസ്ലിം ലീഗ് അരും കൊല നടത്തിയത്. നിരപരാധികളുടെ ചോരവീഴ്ത്തി നേടുന്ന താല്‍ക്കാലിക രാഷ്ട്രീയ ലാഭങ്ങളുടെ പ്രത്യാഘാതം വലുതായിരിക്കും. ഇക്കാര്യം ലീഗ് നേതൃത്വം ഓര്‍ക്കണം. ജനാധിപത്യപരമായും നിയമപരമായും ഇതിനെ നേരിടും. കൊലപാതകത്തിന്റെ ഉത്തരവാദികളെയും പ്രോത്സാഹനം നല്‍കിയവരെയും എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.


കേരള മുസ്ലിം ജമാഅത്ത് യോഗത്തില്‍ കാന്തപുരം അധ്യക്ഷത വഹിച്ചു. ഇബ്രാഹീം ഖലീലുല്‍ ബുഹാരി, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments