സര്‍ക്കാര്‍ ഓഫീസുകള്‍ ശുചീകരിക്കാന്‍ ഗോമൂത്ര ഫിനോയില്‍ മാത്രം ഉപയോഗിക്കണമെന്ന ഉത്തരവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

സര്‍ക്കാര്‍ ഓഫീസുകള്‍ ശുചീകരിക്കാന്‍ ഗോമൂത്ര ഫിനോയില്‍ മാത്രം ഉപയോഗിക്കണമെന്ന ഉത്തരവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

 

ഭോപ്പാല്‍: സര്‍ക്കാര്‍ ഓഫീസുകള്‍ ശുചീകരിക്കാന്‍ ഗോമൂത്ര ഫിനോയില്‍ തന്നെ ഉപയോഗിക്കണമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. ഇതസംബന്ധിച്ച് പൊതുഭരണവകുപ്പ് സെക്രട്ടറി നിവാസ് ശര്‍മ ഉത്തരവിറക്കി. രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഫിനോയിലിന് പകരം ഗോമൂത്രത്തില്‍ നിന്നുണ്ടാക്കുന്ന ഫിനോയില്‍ ഉപയോഗിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.


ഗോക്കളുടെ സംരക്ഷണത്തിനും പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി ഗോമൂത്രത്തില്‍ നിന്നുള്ള ഫിനോയില്‍ ഉപയോഗിക്കണമെന്ന് നവംബറില്‍ ചേര്‍ന്ന ‘പശു മന്ത്രിസഭ’ തീരുമാനിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ഉത്തരവായി ഇറങ്ങിയത്. ഗോമൂത്ര ബോട്ട്ലിംഗ് പ്ലാന്റുകളും ഗോമൂത്ര ഫിനോയില്‍ നിര്‍മാണ ഫാക്ടറികളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് തീരുമാനമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രേംസിങ് പട്ടേല്‍ അറിയിച്ചു.


നിലവില്‍ കറവ കുറഞ്ഞ പശുക്കളെ തെരുവില്‍ ഉപേക്ഷിക്കുന്ന അവസ്ഥ കാണുന്നുണ്ട്. എന്നാല്‍ ഗോമൂത്ര ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്നതോടെ ഇതില്‍ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

Post a Comment

0 Comments