ബുധനാഴ്‌ച, ഫെബ്രുവരി 03, 2021

 

മംഗളൂരു: മംഗളൂരുവിനടുത്ത കടബയിലെ വീട്ടിലെ കക്കൂസില്‍ ചീറ്റപ്പുലിയും നായയും കുടുങ്ങി. കടബ കൈകമ്പയിലെ ജയലക്ഷ്മിയുടെ വീട്ടിലെ കക്കൂസിലാണ് നായയും പുലിയും അകപ്പെട്ടത്.

ചീറ്റപ്പുലിയെ കണ്ട് ഭയന്നോടിയ നായ ടോയ്‌ലറ്റില്‍ പ്രവേശിക്കുകയായിരുന്നു. പിറകെ പുലിയും കക്കൂസില്‍ കടന്നു. ഈ സമയം ജയലക്ഷ്മി വീട്ടിലുണ്ടായിരുന്നില്ല. തനിച്ച് താമസിക്കാന്‍ ഭയമായിരുന്നതിനാല്‍ അയല്‍വാസിയുടെ വീട്ടില്‍ കഴിയുകയായിരുന്നു. ബുധനാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ ടോയ്ലറ്റിനകത്ത് പുലിയും നായയും കുടുങ്ങിയത് കണ്ടത്. ജയലക്ഷ്മി വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ എത്തിയെങ്കിലും പുലി കക്കൂസിന്റെ ഷീറ്റ് പൊളിച്ച് ചാടി രക്ഷപ്പെട്ടു. പുലി പുറത്തിറങ്ങിയതിനാല്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ