ഷാനി പടന്നക്കാട് വധശ്രമം; പ്രതികളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണം : അസീസ് കടപ്പുറം

LATEST UPDATES

6/recent/ticker-posts

ഷാനി പടന്നക്കാട് വധശ്രമം; പ്രതികളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണം : അസീസ് കടപ്പുറം

 

കാഞ്ഞങ്ങാട്: ഐ.എൻ.എൽ കാഞ്ഞങ്ങാട് പടന്നക്കാട്‌ ശാഖ ജനറൽ സെക്രട്ടറി ഷാനി പടന്നക്കാടിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്ന് ഐ.എൻ.എൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം ആവശ്യപ്പെട്ടു.  മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടി സജീവമായി പ്രവർത്തിച്ചു എന്ന കാരണത്താലാണ് ഷാനിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്,  ഗൂഡാലോചനയുടെ ഭാഗമായിട്ടാണ് പ്രതികൾ ശാനിയെ ക്കൊല്ലാൻ ശ്രമിച്ചത്, രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ  നിസ്വാർത്ഥനായ പൊതുപ്രവർത്തകനെ വധിക്കാൻ ശ്രമിച്ച സംഭവം പ്രതിഷേധാർഹമാണ്. സംഭവത്തെ ഗൗരവമായി കണ്ട് എത്രയും പെട്ടന്ന് പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് അസീസ് കടപ്പുറം ആവശ്യപ്പെട്ടു

Post a Comment

0 Comments