കോവിഡ് പരിശോധന ഇനി സ്വയം ചെയ്യാം; ആന്റിജന്‍ ടെസ്‌റ്റ് കിറ്റിന് ഐസിഎംആര്‍ അംഗീകാരം

LATEST UPDATES

6/recent/ticker-posts

കോവിഡ് പരിശോധന ഇനി സ്വയം ചെയ്യാം; ആന്റിജന്‍ ടെസ്‌റ്റ് കിറ്റിന് ഐസിഎംആര്‍ അംഗീകാരം

 



ന്യൂഡെൽഹി: കോവിഡ് രോഗനിർണയം ജനങ്ങൾക്ക് സ്വയം ചെയ്യാവുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്‌റ്റ് കിറ്റിന് ഐസിഎംആര്‍. അംഗീകാരം നല്‍കി. കിറ്റ് ഉടന്‍ പൊതുവിപണിയില്‍ ലഭ്യമാകുമെന്നാണ് റിപ്പോർട്. രോഗലക്ഷണം ഉള്ളവര്‍ക്കും രോഗികളുമായി അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്കും മാത്രമാണ് ഐസിഎംആര്‍ ടെസ്‌റ്റ് കിറ്റ് നിര്‍ദേശിക്കുന്നത്.


സ്വയം പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ കിറ്റിനൊപ്പം നൽകിയിട്ടുണ്ട്. മൂക്കിലെ സ്രവം ഉപയോഗിച്ചാണ് പരിശോധന. ഇത് പരിചയപ്പെടുത്താന്‍ പുതിയ മൊബെെല്‍ ആപ്ളിക്കേഷനും പുറത്തിറക്കും. റിസള്‍ട്ട് 15 മിനിട്ടിനുള്ളില്‍ ലഭ്യമാകുന്ന തരത്തിൽ പൂനെയിലെ മൈ ലാബ് സിസ്‌കവറി സൊലൂഷന്‍സ് നിര്‍മിച്ച കിറ്റിനാണ് നിലവില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.


ഒരു കിറ്റിന് 250 രൂപയാണ് നിലവിൽ നിശ്‌ചയിച്ചിരിക്കുന്ന വില. പരിശോധനയിലൂടെ രോഗം സ്‌ഥിരീകരിക്കുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് ഐസിഎംആര്‍ നിര്‍ദേശിച്ചു.

Post a Comment

0 Comments