മലപ്പുറം: ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന മലപ്പുറത്ത് നിയന്ത്രണങ്ങൾ ലംഘിച്ച് യുവാക്കൾ സംഘം ചേർന്ന് അൽഫാം ഉണ്ടാക്കാൻ ശ്രമം. പാതിവഴിയിൽ പൊലീസെത്തിയതോടെ, അൽഫാം കഴിക്കാനുള്ള ഭാഗ്യമില്ലാതെ യുവാക്കൾ ഓടി രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം വൈകീട്ട് ആറിന് മഞ്ചേരി നെല്ലിക്കുത്ത് പഴയ ഇഷ്ടിക കമ്പനിക്ക് അടുത്താണ് സംഭവം.പ്രദേശവാസികളാണ് റബർ തോട്ടത്തിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് കോഴി ചുടാനുള്ള സജ്ജീകരണങ്ങളുമായി എത്തിയത്. പാചകം പുരോഗമിക്കുന്നതിനിടെ മഞ്ചേരി എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് എത്തിയതോടെ യുവാക്കൾ ചിക്കൻ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ നീട്ടിയത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ വരുംദിവസങ്ങളിൽ ആകാശ നിരീക്ഷണം നടത്തി പിടികൂടാനാണ് തീരുമാനം. ജില്ലയിൽ എഡിജിപി, ഐ.ജി അടക്കമുള്ള ഉന്നത ഉദ്യോസ്ഥർ ജില്ലയിൽ ക്യാമ്പ് ചെയ്താണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്.
0 Comments