ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെന്ന വിശേഷണം ലഭിച്ച ഫ്രഞ്ച് ഫുട്ബോൾ താരം സിനദിന്‍ സിദാന് (Zinedine Zidane) തൻറെ ടീമായ റയല്‍ മാഡ്രിഡിൻറെ പരിശീലന സ്ഥാനത്ത് നിന്നും ഒഴിയുന്നു.ലാ ലീഗയിലെ തോൽവിയും ചാമ്പ്യൻസ് ലീഗിലെ തിരിച്ചടിക്കും പിന്നാലെയാണ് സിദാൻറെ പുതിയ വെളിപ്പെടുത്തൽ.
ഇതിന് മുൻപ് തന്നെ സിദാൻ ടീം വിടുന്നുവെന്ന വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും അദ്ദേഹം ഒന്നിനോടും പ്രതികരിച്ചിരുന്നില്ല.നിലവിൽ 2022 വരെ സിദാന് റയല്‍ മാഡ്രിഡില്‍ കരാറുണ്ട്. 2017ൽ ടീം മാനേജരായിരുന്നു സിദാൻ. ഇത് രണ്ടാം വരവാണ് ടീമിലേക്ക്. സിദാന് പകരക്കാരനായി മുന്‍ യുവന്റസ് പരിശീലകന് അല്ലെഗ്രിയെ കൊണ്ട് വരാനാണ് ക്ലബ്ബ് ശ്രമിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ചും വ്യക്തതകൾ വന്നിട്ടില്ല.
0 Comments