ചിത്താരിയെ കണ്ണീരിലാഴ്ത്തി അഷറഫ് ബനിയാസിന്റെ വിയോഗം; മയ്യത്ത് ഖബറടക്കി

LATEST UPDATES

6/recent/ticker-posts

ചിത്താരിയെ കണ്ണീരിലാഴ്ത്തി അഷറഫ് ബനിയാസിന്റെ വിയോഗം; മയ്യത്ത് ഖബറടക്കി

 




അജാനൂർ : എളിമ കൊണ്ടും ദാനശീലം കൊണ്ടും ഒരു നാടിന്റെയാകെ ഹൃദയം കീഴടക്കിയ സൗത്ത് ചിത്താരിയിലെ അഷറഫ് ബനിയാസിന്റെ മരണം നാടിനെയാകെ കണ്ണീരിലാഴ്‌ത്തി. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് ആശുപത്രിൽ വെച്ചാണ് അഷറഫ് മരണപ്പെട്ടത്. 53 വയസ്സായിരുന്നു. 

മയ്യിത്ത്  ഇന്ന് രാവിലെ സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.  


അഷ്റഫ്  കാഞ്ഞങ്ങാട്ടെ പഴയ രാധാകൃഷ്ണ ടൂറിസ്റ്റ് ഹോം കെട്ടിടത്തിൽ ദൂബൈ ഷൂ പാലസ് എന്ന സ്ഥാപനം നടത്തിയിരുന്നു. പിന്നീടാണ് ചാലിങ്കാലിൽ ബനിയാസ് മരമിൽ തുടങ്ങിയത്. സൗമ്യ സ്വഭാവവും ദാനശീലനുമായിരുന്ന അഷ്റഫിന്റെ വിയോഗം നാടിനെ കണ്ണീരണിയിച്ചു. 


എൽ.കുഞ്ഞാമദിൻ്റെയും  ഫാത്തിമയുടെയും മകനാണ്. ഭാര്യ മാണിക്കോത്ത് സ്വദേശിനി കൗലത്ത്.  മക്കൾ മഷൂർ, ഫാദിൽ, ഹഫീസ്, മുനവ്വറ, ഫാത്തിമ,  സഹോദരങ്ങൾ സി. എച്ച്. ഹസ്സൻ, സി. എച്ച്. മുഹമ്മദ് കുഞ്ഞി, സി എച്ച് സൈനബ, പരേതരായ അബ്ദുൽ ഖാദർ, അബ്ദുറഹ്മാൻ.

Post a Comment

0 Comments