കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതിക്കു നേരെ ജയില്‍ അക്രമം. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇയാളെ കണ്ണൂര്‍ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് ചപ്പാരപ്പടവ് ഒടുവള്ളി കാവുംകല്‍ സ്വദേശിയും തെങ്ങുകയറ്റ തൊഴിലാളിയുമായ ഏച്ചിലടുക്കം പൊടോളിത്തട്ടില്‍ കെ.എം സുരേഷി(49)നാണ് അടിയേറ്റത്. ഇന്നു രാവിലെ പ്രഭാത ഭക്ഷണത്തിന്റെ സമയത്താണ് അക്രമം നടന്നത്. ഗുണ്ടാ കേസില്‍ പ്രതിയായ എറണാകുളം സ്വദേശി അസിസാണ് അക്രമം നടത്തിയത്.
0 Comments