കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ വീണ്ടും മോഷണ പരമ്പര. അലാമിപള്ളിയിലെ നീതി മെഡിക്കല്‍ ഷോപ്പിലും നയാ ബസാറിലെ മെജസ്റ്റി മൊ ബൈല്‍ ഷോപ്പിലുമാണ് കള്ളന്‍ കയറിയത്. ഷട്ടര്‍ ഏതോ സാധനം കൊണ്ട് തകര്‍ത്താണ് ഇരു കടകളിലും കള്ളന്‍ കയറിയിരിക്കുന്നത്. കാഞ്ഞിര പൊയില്‍ സ്വ ദേശി സത്താറിന്റെ ഉടമസ്ഥതതയിലുള്ളതാണ് നായാ ബസാറിലെ മേജസ്റ്റി മൊബൈല്‍ ഷോപ്പ്. ബലി പെരുന്നാളിന് വാങ്ങി വെച്ചിരുന്ന വിലപിടിപ്പുള്ള മൊ ബൈല്‍ ഫോണുകളാണ് ഇവിടെ നിന്ന്് മോഷണം പോയിരിക്കുന്നത്. ്അടുത്തുള്ള ഹോട്ടലിലുള്ള തൊഴിലാളി യാണ്് ഷോപ്പിന്റെ പൂട്ടു തകര്‍ത്ത കള്ളന്‍ കയറിയതായി കണ്ടത്. ഷോപ്പ്് ഉടമ സത്താര്‍ എറണാകുളത്താണ് ഉള്ളത്. ഇയാള്‍ എത്തിയാലെ എത്ര രൂപയുടെ മൊ ബൈല്‍ ഫോണാണ് നഷ്ടപ്പെട്ടത്് എന്ന് മനസിലാകും. നീതി മെഡിക്കല്‍ ഷോപ്പില്‍ നിന്നും എഴുപതിനായിരം രൂപ നഷ്ട പ്പെട്ടതായിട്ടാണ് പ്രാഥമിക നിഗമനം.
0 Comments