ഒഖിനാവ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ സംസ്ഥാനത്തെ തന്നെ മൂന്നാമത് അംഗീകൃത വിതരണ ഷോറൂം കാഞ്ഞങ്ങാട് സൗത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു

LATEST UPDATES

6/recent/ticker-posts

ഒഖിനാവ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ സംസ്ഥാനത്തെ തന്നെ മൂന്നാമത് അംഗീകൃത വിതരണ ഷോറൂം കാഞ്ഞങ്ങാട് സൗത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു

 


കാഞ്ഞങ്ങാട്: നിരത്തുകളില്‍ ഇനി ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണ്. 10-12 വര്‍ഷങ്ങള്‍ക്കപ്പുറം പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരത്തിനോട് വിടപറയുന്ന സാഹചര്യത്തിലാണ് മുന്‍നിര വാഹന നിര്‍മാതാക്കളെല്ലാം ഇലക്ട്രിക് വാഹനങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള പദ്ധതി ആരംഭിച്ചത്.. ഇക്കൂട്ടത്തിലേക്ക് ഒരുമുഴം മുമ്പെ എത്തിയിരിക്കുകയാണ് ഇന്ത്യന്‍ കമ്പനിയായ ഒഖിനാവ ഇലക്ട്രിക് സ്‌കൂട്ടര്‍. ഒഖിനാവ പ്രെയ്സ് പ്രോ എന്ന് പേരിട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയാണ് കമ്പനി ഇലക്ട്രിക് വാഹനരംഗത്ത് ശക്തിയാര്‍ജിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ നിരത്തിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഏറ്റവും കരുത്തുറ്റ സ്‌കൂട്ടര്‍ എന്ന ടാഗ് ലൈനോടെയാണ് ഒഖിനാവയുടെ പ്രെയ്സ് പ്രോ എത്തുന്നത്. 100 രൂപയ്ക്ക് 800 കിലോമീറ്റര്‍ സഞ്ചരിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകതയാ കമ്പനി ഉറപ്പ് നല്‍കുന്നത്. കാഞ്ഞങ്ങാട് സൗത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഒഖിനാവയുടെയുടെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ഇ പ്ലാനറ്റ് ഗ്രൂപ്പ് ചെയർമാൻ കെ. മുസ്തഫ നിര്‍വ്വഹിച്ചു.


മണിക്കൂറില്‍ പരമാവധി 58- മുതല്‍ 72 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. ഒഖിയാനയില്‍ നിന്നും വിപണിയിലെത്തുന്ന രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടറാണിത്. മുന്‍ഭാഗത്തെ എല്‍ഇഡി ഹെഡ്ലൈറ്റ്, ഡേ ടൈം റണ്ണിങ് ലെറ്റ് എന്നിവ പെട്രോള്‍ സ്‌കൂട്ടറുകള്‍ക്ക് സമാനമായി കരുത്തുറ്റ ഭാവം നല്‍കുന്നതാണ്.. പിറകിലെ യാത്രക്കാര്‍ക്ക് സുഖകരമായ യാത്രയ്ക്ക് അല്‍പം ഉയര്‍ന്ന നില്‍ക്കുന്ന പില്ല്യന്‍ ബറ്റ്റെസ്റ്റും പ്രെയ്സിനുണ്ട്. ചുവപ്പ്, നീല, വെള്ള മഞ്ഞ തുടങ്ങി വിവിധ വര്‍ണ്ണങ്ങളിലും ലഭ്യമാണ്.സുരക്ഷ ഉറപ്പിക്കാന്‍ മുന്നില്‍ ഡബിള്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ സിംഗിള്‍ ഡിസ്‌ക് ബ്രേക്കുമുണ്ട്. ഇതിനൊപ്പം ഇലക്ട്രോണിക് അസിസ്റ്റഡ് ബ്രേക്കിങ് സുരക്ഷ വര്‍ധിപ്പിക്കും.മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഡബിള്‍ ഷോക്ക് അബ്സോര്‍ബറുമാണ് സസ്പെന്‍ഷന്‍ ചുമതല നിര്‍വഹിക്കുക. മുന്നു വര്‍ഷത്തെ വാറന്റിയും നല്‍കുന്നുണ്ട്. പഴയ 2 വീലര്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാനും സാധിക്കും. പാര്‍ട്ട്ണര്‍മാരായ  ഫൈസല്‍ കെ.പി,  അഷ്കറലി , ജലീല്‍,  തസ്‌ലീം എം..എം.വി തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments