പീഡനക്കേസ്സിലെ പരാതിക്കാരി പ്രതിക്കൊപ്പം വീടുവിട്ടു

പീഡനക്കേസ്സിലെ പരാതിക്കാരി പ്രതിക്കൊപ്പം വീടുവിട്ടു

 


ബേക്കൽ:  പീഡനക്കേസ്സിലെ പരാതിക്കാരി പ്രതിക്കൊപ്പം വീടുവിട്ടു. അജാനൂർ കൊളവയൽ സ്വദേശിയായ യുവാവിനൊപ്പമാണ് ആദൂർ സ്വദേശിനി വീടുവിട്ടത്. ഒരു മാസം മുമ്പ് യുവതിയുടെ പരാതിയിൽ കൊളവയൽ സ്വദേശിക്കെതിരെ ആദൂർ പോലീസ് പീഡനത്തിന് കേസ്സ് റജിസ്റ്റർ ചെയ്തിരുന്നു. പീഡനക്കേസ്സ് ആദൂർ പോലീസ് കഴിഞ്ഞ ദിവസം ബേക്കൽ പോലീസിന് കൈമാറി. ബേക്കൽ പോലീസ് അന്വേഷണമാരംഭിച്ച് അറസ്റ്റ് നടപടികളിലേക്ക് നീങ്ങുന്നതിനിടയിൽ പ്രതി പരാതിക്കാരിയേയും കൂട്ടി ഒളിച്ചോടിയതായാണ് പോലീസിന്  വിവരം ലഭിച്ചത്.

Post a Comment

0 Comments