കോട്ടപ്പുറം: സൗത്ത് ചിത്താരി വി.പി.റോഡ് മേഘലയിൽ സാമൂഹിക സാംസ്കാരിക കായിക വിദ്യാഭ്യാസ മേഘലകളിൽ നിറസാന്നിധ്യമായ യുണൈറ്റഡ് ആർട്സ് & സപ്പോർട്സ് ക്ലബ്ബിൻ്റെ ചിരകാലാഭിലാഷമായ ഓഫീസ് നിർമ്മാണത്തിനുള്ള സ്വാഗത സംഘം രൂപീകരണ യോഗം കോട്ടപ്പുറം ഹൗസ് ബോട്ടിൽ സംഘടിപ്പിച്ചു .
യുണൈറ്റഡ് ക്ലബ്ബ് യു.ഏ.ഇ പ്രസിഡണ്ട് അബ്ദുള്ള കെ.വി ചെയർമാനായും
ക്ലബ്ബ് കമ്മിറ്റി പ്രസിഡണ്ട് വിനോദ് ടി.കെ ജനറൽ കൺവീനറായും യു.ഏ.ഇ കമ്മിറ്റി ട്രഷറർ ഷഫീഖ് സി.എം ട്രഷററായും നൂറ്റിയൊന്നംഗ കമ്മിറ്റി നിലവിൽവന്നു .
ക്ലബ്ബിൻ്റെ ഇരുപത്തഞ്ചാം വാർഷികം ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായി നടത്താൻ യോഗം തീരുമാനിച്ചു. ഓഫീസ് നിർമ്മാണത്തിനുള്ള ധനസമാഹരണം ക്ലബ്ബ് രക്ഷാധികാരികളായ ബഷീർ തായൽ ,അബദുൾ കലാം ആസാദ് എന്നിവർ ചേർന്ന് ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുള്ള കെ.വിയ്ക്ക് കൈമാറി.
പരിപാടി അബ്ദുള്ള കെ.വി.ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് വൈ. പ്രസി:ഷാനിദ് സി.എം അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് രക്ഷാധികാരികളായ തയ്യിബ്കൂളിക്കാട്, ഇസ്മായിൽ ചിത്താരി, അൻവർ ഹസ്സൻ, അബ്ബാസ് എം.എം , നൗഷാദ് പാറമ്മൽ എന്നിവർ സംസാരിച്ചു. ഹനീഫാ പാറമ്മൽ, ജാഫർ സി.എച്ച്, ജാഫർ കുളത്തിങ്കാൽ, ഫാറൂഖ് കെ.വി. ഷിഹാബ് തായൽ, നിസാർ കെ, സിറാജ് കെ, സാഹിദ് കെ എന്നിവർ നേതൃത്വം നൽകി. ക്ലബ്ബ് സെക്രട്ടറി സാനിബ് സ്വാഗതവും അബുൾ റഹ്മാൻ നന്ദിയും പറഞ്ഞു.
0 Comments