വാ​ഹ​ന രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി ഡി​സം​ബ​ര്‍ 31 വ​രെ നീ​ട്ടിയെന്ന് മന്ത്രി ആന്‍റണി രാജു

വാ​ഹ​ന രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി ഡി​സം​ബ​ര്‍ 31 വ​രെ നീ​ട്ടിയെന്ന് മന്ത്രി ആന്‍റണി രാജു

 



തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്, ലേ​ണേ​ഴ്സ് ലൈ​സ​ന്‍​സ്, വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, പെ​ര്‍​മി​റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ വാ​ഹ​ന രേ​ഖ​ക​ളു​ടെ​യും കാ​ലാ​വ​ധി ഡി​സം​ബ​ര്‍ 31 വ​രെ നീ​ട്ടി.


1989ലെ ​മോ​ട്ടോ​ര്‍ വാ​ഹ​ന ച​ട്ട​ങ്ങ​ള്‍ പ്ര​കാ​ര​മു​ള്ള വാ​ഹ​ന രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി​യാ​ണ് ദീ​ര്‍​ഘി​പ്പി​ച്ച​ത്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നേ​ര​ത്തെ നീ​ട്ടി​യ കാ​ലാ​വ​ധി ഒ​ക്ടോ​ബ​ര്‍ 31ന് ​അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു.



 

കോ​വി​ഡ് മൂ​ല​മു​ള്ള പ്ര​ശ്ന​ങ്ങ​ളി​ല്‍ നി​ന്നും സം​സ്ഥാ​നം ഇ​നി​യും സാ​ധാ​ര​ണ നി​ല കൈ​വ​രി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള രേ​ഖ​ക​ള്‍ പു​തു​ക്കാ​ന്‍ സാ​വ​കാ​ശം വേ​ണ​മെ​ന്ന വി​വി​ധ ത​ല​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ​റ​ഞ്ഞു.


സാ​ര​ഥി, വാ​ഹ​ന്‍ എ​ന്നീ സോ​ഫ്റ്റ് വെ​യ​റു​ക​ളി​ല്‍ ആ​വ​ശ്യ​മാ​യ മാ​റ്റം വ​രു​ത്താ​ന്‍ നാ​ഷ​ണ​ല്‍ ഇ​ന്‍​ഫൊ​ര്‍​മാ​റ്റി​ക്സ് സെ​ന്‍റ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

Post a Comment

0 Comments