ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; നിക്ഷേപകർ വീണ്ടും പ്രതിഷേധത്തിലേക്ക്

LATEST UPDATES

6/recent/ticker-posts

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; നിക്ഷേപകർ വീണ്ടും പ്രതിഷേധത്തിലേക്ക്



കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ് അന്വേഷണം തൃപ്‌തികരമല്ലെന്ന് നിക്ഷേപകർ. ഇതിനെതിരെ ഫാഷൻ ഗോൾഡ് നിക്ഷേപകർ വീണ്ടും പരസ്യ പ്രതിഷേധത്തിന് ഇറങ്ങുകയാണ്. പ്രതിപ്പട്ടികയിലുള്ള എല്ലാവരെയും ഉടൻ അറസ്‌റ്റ് ചെയ്യുക, നഷ്‌ടപരിഹാരത്തുക ഉടൻ തിരികെ നൽകുക എന്നിവയാണ് നിക്ഷേപകരുടെ ആവശ്യം.


കമ്പനിയുടെ ഡയറക്‌ടർമാരെയും സ്‌റ്റാഫിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി ചോദ്യം ചെയ്യുക, ജ്വല്ലറിയുടെ മേധാവികൾ ആയിരുന്നവരുടെ സ്വദേശത്തും വിദേശത്തുമുള്ള ബെനാമി ഇടപാടുകൾ പരിശോധിക്കണമെന്നും നിക്ഷേപകർ ആവശ്യപെടുന്നു.


അതിനിടെ പരസ്യപ്രതിഷേധത്തിന് ഇറങ്ങുന്ന നിക്ഷേപകരിൽ ചിലർക്ക് ഭീഷണി നേരിടുന്നതായും നിക്ഷേപകർ ആരോപിച്ചു. പ്രതിഷേധം ശക്‌തമാക്കുന്നതിന്റെ ഭാഗമായി വരുന്ന ഞായറാഴ്‌ച പ്രതിഷേധ സംഗമം നടത്താനും നിക്ഷേപകർ തീരുമാനിച്ചിട്ടുണ്ട്.


Post a Comment

0 Comments