'വഖഫ് നിയമനത്തില്‍ പള്ളികളില്‍ പ്രതിഷേധം വേണ്ട'; ജിഫ്രി മുത്തുകോയ തങ്ങള്‍

LATEST UPDATES

6/recent/ticker-posts

'വഖഫ് നിയമനത്തില്‍ പള്ളികളില്‍ പ്രതിഷേധം വേണ്ട'; ജിഫ്രി മുത്തുകോയ തങ്ങള്‍

 


കോഴിക്കോട്: വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ടിരുന്നു. വഖഫ് നിയമത്തില്‍ സമസ്തയ്ക്ക് തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ കൂടിയിരുന്ന സംസാരിക്കാമെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും ജിഫ്‌രി തങ്ങള്‍ പറഞ്ഞു.


‘കാര്യങ്ങള്‍ പഠിച്ചിട്ട് പറയാമെന്നാണ് ഞാന്‍ പറഞ്ഞത്. സമസ്തയുടെ സെക്രട്ടി ആലിക്കുട്ടി മുസ്ലിയാരെ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി എളമരം കരീം വിളിച്ചിരുന്നു. ഇതുസംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധം വേണമെന്ന് സമസ്ത ഇതുവരെ തീരുമാനിച്ചിട്ടില്ല. പ്രതിഷേധം ഏത് രീതിയിലായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് സമസതയാണ്. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ച സാഹചര്യത്തില്‍ നമ്മളും ആ രീതിയില്‍ നീങ്ങേണ്ടതുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പരിഹാരമുണ്ടാകണം എന്നാണ് സമസ്തയുടെ നിലപാട്. ഇല്ലെങ്കില്‍ എല്ലാതരത്തിലുമുള്ള പ്രതിഷേധത്തിന് മുന്നിലും സമസ്തയുണ്ടാകും’- അദ്ദേഹം പറഞ്ഞു.


വഖ്ഫ് വിഷയത്തില്‍ പള്ളികളില്‍ കൂടിയാവരുത് പ്രതിഷേധം. വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട നിയമനം പിഎസ്സിക്ക് വിടുന്നതിലൂടെ ചില നഷ്ടങ്ങളുണ്ട്. ഇതില്‍ ഒരു പ്രതിഷേധം ആവശ്യമുണ്ട്. പ്രതിഷേധിച്ചുകൊണ്ട് ഒരു പ്രമേയം സമസ്ത പാസാക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ പ്രതിഷേധം പള്ളിയില്‍ വേണ്ട.


വഖ്ഫ് മന്ത്രി പറഞ്ഞതിനോട് പൂര്‍ണമായും എതിര്‍പ്പുണ്ട്. എന്തുവന്നാലും നിയമം പാസാക്കുമെന്നാണ് മന്ത്രി പറഞ്ഞത്. അത് ധാര്‍ഷ്ട്യമാണ് . അത് അംഗീകരിക്കാനാവില്ലെന്നും ജിഫ് രി തങ്ങള്‍ പറഞ്ഞു.


പള്ളി ആദരിക്കപ്പെടേണ്ട സ്ഥലമാണ്. പവിത്രതയ്ക്ക് യോജിക്കാത്ത പ്രകോപനപരമായ കാര്യങ്ങള്‍ അവിടെ ഉണ്ടാകരുത്. പലരും കുഴപ്പമുണ്ടാക്കാന്‍ സാധ്യതയുണ്ട്, ഉത്തരവാദിത്തം സമസ്തയ്ക്കാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Post a Comment

0 Comments