സുലൈമാന്‍ സേട്ട് ജന്മദിനാചരണം: ഐ.എന്‍.എല്‍ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

സുലൈമാന്‍ സേട്ട് ജന്മദിനാചരണം: ഐ.എന്‍.എല്‍ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

 


കാഞ്ഞങ്ങാട്: ഇന്ത്യന്‍ നാഷണല്‍ ലീഗ് സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ 100ാം ജന്മദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ നാഷണല്‍ ലീഗ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ജില്ലാ ആശുപത്രിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഐ എന്‍ എല്‍ ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി കളനാട് പരിപാടി ഉദ്ഘാടനം ചെയ്തു.പി.എച്ച്.ഖാദര്‍ ഹാജി പാറപ്പള്ളി അദ്ധ്യക്ഷത വഹിച്ചു, മുത്തലിബ് കൂളിയങ്കാല്‍ സ്വാഗതം പറഞ്ഞു .അബ്ദുള്‍ റഹ്മാന്‍ മാസ്റ്റര്‍, ബില്‍ ടെക് അബ്ദുള്ള, എം.ഹമീദ് ഹാജി, എം.ഇബ്രാഹിം, കുഞ്ഞിമൊയ്തീന്‍ ഹാജിമുട്ടും ന്തല, നജ്മ റാഫി, ഹമീദ് മൂക്കൂട്, സി.എച്ച്.അസൈനാര്‍ ഹാജി, അബ്ദുല്‍ റഹ്മാന്‍ കൊളവയല്‍, കെ സി മുഹമ്മദ്,ഷഫീക്ക് കൊവ്വല്‍ പള്ളി, ഷരീഫ് കൊളവയല്‍, ഇ എല്‍ നാസര്‍, ഷംസീര്‍ ചേരക്കാടത്ത്, റിയാസ് സി കെ കൂളിയങ്കാല്‍ എന്നിവര്‍ പ്രസംഗിച്ചു. , ഷാനിദ് പടന്നക്കാട് നന്ദിയും പറഞ്ഞു.


Post a Comment

0 Comments