പെരിയ ഇരട്ട കൊലപാതക കേസ്; നേതാക്കളെ പ്രതികളാക്കിയാല്‍ പാര്‍ട്ടി കൈയും കെട്ടി നോക്കി നില്‍ക്കില്ല; എം.വി ബാലകൃഷ്ണന്‍

LATEST UPDATES

6/recent/ticker-posts

പെരിയ ഇരട്ട കൊലപാതക കേസ്; നേതാക്കളെ പ്രതികളാക്കിയാല്‍ പാര്‍ട്ടി കൈയും കെട്ടി നോക്കി നില്‍ക്കില്ല; എം.വി ബാലകൃഷ്ണന്‍

 


കാഞ്ഞങ്ങാട്: പെരിയ ഇരട്ട കൊലപാതക കേസില്‍ നേതാക്കളെ പ്രതികളാക്കിയതിനെതിരെ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ . കാഞ്ഞങ്ങാട് ഇട്ടമ്മലില്‍ മാധ്യമ പ്രവര്‍ത്തകരോടാണ് ജില്ലാ സെക്രട്ടറി ഈ രീതിയില്‍ സംസാരിച്ചത്. പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗമായവരെ അടക്കം പ്രതി ചേര്‍ത്തതിനെ നിയമപരമായി നേരിടും. പാര്‍ട്ടി അറിഞ്ഞ് നടന്ന കൊലപാതകമല്ല പെരയയിലേത്. ഇതില്‍ സി.പി.എമി നൊന്നും ഒളിച്ച് വെക്കാനില്ല. രാഷ്ട്രീയ മുത ലെടുപ്പിന് സി.ബി.ഐ കൂട്ടു നില്‍ക്കുന്നതായും എം.വി ബാലകൃഷ്ണന്‍ ആ രോപിച്ചു. നേരത്തെ കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കള്‍ പറഞ്ഞ് നടന്നവരെ പ്രതി ചേര്‍ത്തതോടെ അത് മനസിലായിരിക്കുകയാണെന്നും അ ദ്ദേഹം കൂട്ടി ചേര്‍ത്തു. പെരിയ ഇരട്ട കൊലപാതകം ഒരിക്കലും സി.പി.എമിന് രാഷ്ട്രീയമായി ഭീഷണിയായി മാറിയിട്ടില്ല. കാരണം പെരിയ അടങ്ങുന്ന ഉദുമ അസംബ്ലി മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥി വന്‍ ഭൂരിപക്ഷത്തിന് ജയിച്ച കാര്യം ബാലകൃഷ്ണന്‍ ഓര്‍മിപ്പിച്ചു.

Post a Comment

0 Comments