കാഞ്ഞങ്ങാട്ട് കടന്നൽ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ട് കടന്നൽ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്

 





കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കല്ലൂരാവിക്കടുത്ത പട്ടാക്കലിൽ കടന്നൽ കുത്തേറ്റ് നിരവധി പേർക്ക് പരിക്കേറ്റു. ശനിയാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം. നിശാന്ത് ,ശക്കൂറ, താഹിറ, ജാബിർ, നാരായണി സുരേഷൻ, പ്രജിത, എന്നിവർക്കാണ് കടന്നൽ കുത്തേറ്റ് പരിക്കേറ്റത്. പരിക്കേറ്റ നിശാന്തിനെ ജില്ലാശുപത്രിയിലെ ഐ.സി.യുവിലും, നാരായണിയെ പെരിയാരം മെഡിക്കൽ കോളജിലേക്കും മാറ്റി. ശ ക്കൂറ, താഹിറ, ജാബിർ, സുരേഷൻ, പ്രജിത എന്നിവരെ അരിമല സ്വകാര്യ ആശുപത്രിയിലേക്കുമാ ണ് മാറ്റിയത്. 

ശനിയാഴ്ച്ച വൈകുന്നേരം വീട്ടിലേക്ക് വരുന്ന വഴിക്ക് വീടിന് അടുത്തുവെച്ച് കടന്നൽകൂട്ടം നാരായണിയെ ആക്രമിക്കുകയും പ്രാണരക്ഷാർഥം വീട്ടിലേക്കോടിയ നാരായണിയെ  രക്ഷിക്കുന്നതിടയിലാണ് 

സുരേഷനും, പ്രജിതക്കും, താഹിറക്കും, ഷക്കൂറക്കും കടന്നൽ കുത്തേറ്റത്.

Post a Comment

0 Comments