പീഡനത്തിനിരയായി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു

LATEST UPDATES

6/recent/ticker-posts

പീഡനത്തിനിരയായി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു

 


കാഞ്ഞങ്ങാട് : പ്രണയംനടിച്ച് വിവാഹവാഗ്ദാനം നല്‍കി പീഡനത്തിനിരയായി എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു.പരപ്പ ബാനം കാടന്‍മൂലയിലെ പെണ്‍കുട്ടിയാണ് പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളിയാഴ്ച  ഉച്ചയോടെ മരണപ്പെട്ടത്.

ലൈംഗീക പീഡനത്തിനിരയായ പെണ്‍കുട്ടി ഒരാഴ്ചമുമ്പാണ് വീട്ടിനകത്ത് വെച്ച് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പരപ്പ മൂലപ്പാറയിലെ ശ്രീക്കുട്ടനെതിരെ(19) വെള്ളരിക്കുണ്ട് പോലീസ് പോക്‌സോ കുറ്റം ചുമത്തി കേസെടുത്തിരുന്നു. പരിയാരം ആശുപത്രിയില്‍ അതീവഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയില്‍ നിന്നും ചൊവ്വാഴ്ച ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നേരിട്ടെത്തി മരണമൊഴി ശേഖരിച്ചിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്.


Post a Comment

0 Comments