ബോധവല്‍ക്കരണങ്ങള്‍ ഏശുന്നില്ല.... ലഹരി മരുന്നിൻ പിടിയിലമര്‍ന്ന് കൗമാരം...

LATEST UPDATES

6/recent/ticker-posts

ബോധവല്‍ക്കരണങ്ങള്‍ ഏശുന്നില്ല.... ലഹരി മരുന്നിൻ പിടിയിലമര്‍ന്ന് കൗമാരം...

 

കാഞ്ഞങ്ങാട്: ജില്ലയിലെ മയക്കമരുന്ന് ഉപയോഗം ദിനം പ്രതി കൂടി വരുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. എക്‌സൈസ്, ആരോഗ്യം, പൊലിസ് വകുപ്പുകള്‍ ചേര്‍ന്ന് നടത്തുന്ന നിരവധി ബോധവല്‍ക്കരണ പ്രക്രിയകള്‍ക്കൊന്നും ദിനം പ്രതി കൂടി വരുന്ന മയക്ക് മരുന്നു ഉപ യോഗ ത്തെ താഴ്ത്തി കൊണ്ടു വരാന്‍ കഴിയുന്നില്ല. മദ്യ ഉപ ഭോഗത്തില്‍ നിന്നും വിത്യസ്തമായി മയക്കുമരുന്ന് ഉപ ഭോഗം പലപ്പോഴും ഉപ യോഗിക്കുന്നവര്‍ അല്ലാത്തവര്‍ക്ക് മനസിലാകാത്തതാണ് യുവാകള്‍ക്കിടയില്‍ ഇത് കൂടി വരാന്‍ കാരണമായി മാറുന്നത്. ബോധവല്‍ക്കരണത്തില്‍ സം യോജിതമായ രൂപമില്ലാത്തതും മയക്കുമരുന്ന് ഉപ ഭോഗം കൂടാന്‍ കാരണമായി തീരുന്നു. എക് സൈസ്, ആ രോഗ്യം, സാമൂഹിക നീതി, ചൈല്‍ഡ് ലൈന്‍ എന്നിവയുടെ ഏകോപനത്തിലൂടെയുള്ള ബോധവല്‍ക്കരണം പല പ്പോഴുമില്ലാത്തത് ഇതിന്റെ ബോധവല്‍ക്കരണം ലക്ഷ്യ പ്രാപ്തിയില്‍ എത്താനിടയില്ലാ തെ ആവുന്നു. ആളുകള്‍ ലഹരി വിമുക്ത കേന്ദ്രങ്ങളില്‍ എത്തപ്പെടുന്നു. എത്ര പേര്‍ അവിടെ എത്തി, അവരുടെ ഭാവി ജീവിതം എന്നിവയെക്കുറിച്ച് യുക്തമായ ശ്രദ്ധിച്ചുള്ള പിന്നീടുള്ള പ്രവര്‍ത്തനങ്ങളുടെ അഭാവവും മദ്യം, മയക്കുമരുന്ന് ഉപ ഭോഗവും കുറയുന്ന രൂപത്തി ലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നതില്‍ വിലങ്ങുത്തടിയാവുന്നു. ഇത്തരം കേന്ദ്രങ്ങളില്‍ നിന്നും പുറത്തിറങ്ങുന്നവരുടെ കുട്ടായ്മകള്‍ കൂടി സംഘടിപ്പിക്കണമെന്നാണ് ഇത്തരത്തില്‍ ബോധവല്‍ക്കരണത്തിന് നേതൃത്വം നല്‍കുന്നവര്‍ പറയുന്നത്. ലഹരി വിമുക്തി കേന്ദ്രങ്ങള്‍ കൂടുതല്‍ തുടങ്ങുകയെന്നതും മ റ്റൊരു രക്ഷാമാര്‍ഗമായി ബോധവല്‍ക്കരണ രംഗത്തുള്ളവര്‍ പറയുന്നു. എക് സൈസ്, പൊലിസ്, ആ രോഗ്യം തുടങ്ങി ലഹരി മുക്ത പ്രവര്‍ത്തനങ്ങള്‍ നേതൃത്വം കൊടുക്കുന്നവര്‍ അവരുടെ ജോലിയില്‍ സാമൂഹിക പ്രതിബന്ധമായി കാര്യങ്ങള്‍ കണ്ടാല്‍ നിലവിലുള്ള ബോധവല്‍ക്കരണ പ്രകൃിയ കൂ റെ കൂടി ശക്തമാകുമെന്ന അഭിപ്രായമുള്ളവരുമുണ്ട്. ' കൃത്യമായ ബോധവല്‍ക്കരണം, കൂടുതല്‍ ലഹരി വിമുക്ത കേന്ദ്രങ്ങള്‍, കുടാതെ ലഹരി വിമുക്തി നേടിയവരുടെ കുട്ടായ്മകള്‍ കൂടുതല്‍ സംഘടിപ്പിക്കല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ മയക്കമരുന്നില്‍ നിന്നും പുതിയ തലമുറയെ രക്ഷി ച്ചെടുക്കാന്‍ കഴിയുന്ന രൂപത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടു പോകാന്‍ ഉതങ്ങുമാര്‍ ചെയ്യാവുന്നാതാണെന്ന് മയക്കമരുന്ന്മദ്യം എന്നിവയ്‌ക്കെതിരെ 1200 ഓളം ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള എക്‌സൈസ് പ്രിവന്റീസ് ഓഫിസര്‍ എന്‍.ജി രഘുനാഥ് പറയുന്നു.

Post a Comment

0 Comments