തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങിയ എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഒവൈസിക്ക് നേരെ യു.പിയിൽ ആക്രമണം നടന്നതായി പരാതി. താൻ സഞ്ചരിച്ച വാഹനത്തിന് നേരെ അജ്ഞാതർ വെടിയുതിർത്തെന്നാണ് ഒവൈസിയുടെ പരാതി. മീററ്റിലെ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ദില്ലിക്ക് മടങ്ങും വഴിയാണ് ആക്രമണം നടന്നത്. താൻ സുരക്ഷിതനാണെന്നും മറ്റൊരു വാഹനത്തിൽ ദില്ലിക്ക് മടങ്ങിയെന്നും ഒവൈസി വ്യക്തമാക്കി. സംഭവം അന്വേഷിക്കുന്നതായി യു.പി പൊലീസ് അറിയിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ