ശൈഖ്​ മുഹമ്മദിന്‍റെ മലയാളത്തിന്​ അറബിയില്‍ മുഖ്യമന്ത്രിയുടെ മറുപടി

LATEST UPDATES

6/recent/ticker-posts

ശൈഖ്​ മുഹമ്മദിന്‍റെ മലയാളത്തിന്​ അറബിയില്‍ മുഖ്യമന്ത്രിയുടെ മറുപടി 

ദുബൈ: കേരള മുഖ്യമന്ത്രി പിണറായി വിജയന്​ സ്വീകരണം നൽകി യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പങ്കുവെച്ച മലയാളം ട്വീറ്റിന്​ അറബിയിൽ നന്ദി അറിയിച്ച്​ മുഖ്യമന്ത്രി. എല്ലാവർക്കും ആയുരാരോഗ്യം നേരുന്നുവെന്നും നിങ്ങളുടെ ആഥിത്യ മര്യാദയിൽ വിനയാന്വിതരാണെന്നും മുഖ്യമന്ത്രി അറബിയിൽ കുറിച്ചു. ഈ രാജ്യത്തെ കൂടുതൽ ശക്​തിപ്പെടുത്തുന്നതിന്​ ഒരുമിച്ച്​ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു.


യു.എ.ഇയുടെയും ദുബൈയുടെയും വികസനത്തിന്​ കേരളത്തിൽ നിന്നുള്ളവർ നൽകുന്ന സംഭാവനകൾ അംഗീകിരിക്കുന്ന നിങ്ങളുടെ മനസിന്​ നന്ദി രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി ട്വീറ്റ്​ ചെയ്തു. കേരളവുമായി യു.എ.ഇക്ക്​ സവിശേഷ ബന്ധമാണുള്ളതെന്നും ദുബൈയുടെയും യു.എ.ഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്ക്​ വഹിക്കുന്നുവെന്നുമാണ്​ മലയാളത്തിൽ ശൈഖ്​ മുഹമ്മദ്​ ട്വീറ്റ്​ ചെയ്തത്​. കേരള മുഖ്യമന്ത്രി പിണറായി വിജയന്​ എക്സ്​പോ 2020യിലെ കേരള വീക്കിൽ സീകരണം നൽകിയപ്പോൾ എന്ന കുറിപ്പോടെയാണ്​ ട്വീറ്റ്​ തുടങ്ങുന്നത്​.


വിവിധ രാഷ്​ട്ര നേതാക്കൾ എക്സ്​പോ സന്ദർശിക്കുമ്പോൾ ശൈഖ്​ മുഹമ്മദ്​ ട്വീറ്റ്​ ചെയ്യാറുണ്ട്​. എന്നാൽ, ഇംഗ്ലീഷിലും അറബിയിലുമാണ്​ സാധാരണ ട്വീറ്റ്​ ചെയ്യാറുള്ളത്​. യു.എ.ഇക്കും ഇമാറാത്തി ഭരണകൂടത്തിനും കേരളത്തോടും മലയാളികളോടുമുള്ള പ്രത്യേക അടുപ്പമാണ്​ ശൈഖ്​ മുഹമ്മദിന്‍റെ ട്വീറ്റിൽ നിന്ന്​ വ്യക്​തമാകുന്നത്​. ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമും മുഖ്യമന്ത്രിയുടെ സന്ദർശനം ട്വീറ്റ്​ ചെയ്തിട്ടുണ്ട്​.

Post a Comment

0 Comments