തായമ്പകയിൽ 25 വർഷം പൂർത്തിയാക്കിയ വാദ്യകലാകാരൻ മഡിയൻ രഞ്ജു മാരാരെ സുവർണ്ണ പതക്കം നൽകി ആദരിക്കുന്നു

LATEST UPDATES

6/recent/ticker-posts

തായമ്പകയിൽ 25 വർഷം പൂർത്തിയാക്കിയ വാദ്യകലാകാരൻ മഡിയൻ രഞ്ജു മാരാരെ സുവർണ്ണ പതക്കം നൽകി ആദരിക്കുന്നു



 കാഞ്ഞങ്ങാട്: ക്ഷേത്ര വാദ്യകലാരംഗത്ത് മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന ഉത്തരകേരളത്തിലെ വാദ്യകലാകാരൻ രഞ്ജു മാരാർ കേരളത്തിനകത്തും വിവിധ സംസ്ഥാനങ്ങളിലും തായമ്പകയും പഞ്ചവാദ്യവും മേളവും അവതരിപ്പിച്ചു വരികയാണ്. ക്ഷേത്രവാദ്യ കലാരംഗത്ത് ഇപ്പോഴും സജീവമായി കലാ സമർപ്പണം ചെയ്തുവരുന്ന   മഡിയൻ  രഞ്ജു മാരാർ തായമ്പക അരങ്ങേറ്റം കഴിഞ്ഞ് 25 വർഷം പൂർത്തിയാക്കുകയാണ്. മഡിയൻ സ്വദേശിയായ രഞ്ജു മാരാരെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കല ആസ്വാദകരും ചേർന്ന് ഫെബ്രുവരി അഞ്ചിന് വൈകുന്നേരം ആറുമണിക്ക് മഡിയൻ കുലോം ക്ഷേത്രത്തിൽ വച്ച്  സുവർണ്ണപ്പതക്കം   നൽകി ആദരിക്കുകയാണ്. പ്രശസ്ത വാദ്യകലാകാരൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ രഞ്ജു മാരാരെ സുവർണ്ണപ്പതക്കം നൽകി ആദരിക്കുകയും അനുഗ്രഹഭാഷണം നടത്തുകയും ചെയ്യും.. മഡിയൻ കുലോം ട്രസ്റ്റി ചെയർമാൻ എൻ.വി. കുഞ്ഞികൃഷ്ണൻ നായർ അധ്യക്ഷത വഹിക്കും. വാദ്യരത്നം മഡിയൻ രാധാകൃഷ്ണ മാരാർ, ടെസ്റ്റി ബോർഡ് മെമ്പർമാരായ വി.എൻ. ജയദേവൻ, വി നാരായണൻ, കെ. വി. അശോകൻ, മഹീന്ദ്ര ഫിനാൻസ് നാഷണൽ ലീഗൽ ഹെഡ് അഡ്വക്കേറ്റ് വിനോദ് കുമാർ, എന്നിവർ ആശംസകൾ നേരും. മഡിയൻ രഞ്ജു മാരാർ ആദരവിന് മറുമൊഴി നൽകും. ബാബു മയൂരി സ്വാഗതവും എക്സിക്യൂട്ടീവ് ഓഫീസർ പി.വിജയൻ നന്ദിയും പറയും

Post a Comment

0 Comments