മര്‍ക്കസ് നോളജ് സിറ്റിക്കെതിരായ നീക്കം മുസ്ലിം സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ആര്‍എസ്എസ് നീക്കം ചെറുക്കുക: പോപുലര്‍ ഫ്രണ്ട്

മര്‍ക്കസ് നോളജ് സിറ്റിക്കെതിരായ നീക്കം മുസ്ലിം സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ആര്‍എസ്എസ് നീക്കം ചെറുക്കുക: പോപുലര്‍ ഫ്രണ്ട്

 




മര്‍ക്കസ് നോളജ് സിറ്റിക്കെതിരായ കടന്നാക്രമണത്തിലൂടെ മുസ്ലിം സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ആര്‍എസ്എസ് നീക്കത്തെ ചെറുത്തുതോല്‍പ്പിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ഏക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. കെ പി ശശികലയുടെ നേതൃത്വത്തില്‍ ആര്‍എസ്എസ് നോളജ് സിറ്റിക്കെതിരെ നടത്തിയിട്ടുള്ളത് ആസൂത്രിത ആരോപണമാണ്. മുസ്ലിം സ്ഥാപനങ്ങളെ ലക്ഷ്യം വയ്ക്കാനുള്ള ആര്‍എസ്എസിന്റെ ആസൂത്രിത പദ്ധതിയുടെ ഭാഗമാണിത്. നിയമപരമായി പ്രവര്‍ത്തിക്കുകയും കേന്ദ്രസംസ്ഥാന സര്‍ക്കാരിലെ വിവിധ ഏജന്‍സികളുടെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നതുമായ മര്‍ക്കസ് നോളജ് സിറ്റിക്കെതിരെ വിദ്വേഷ പ്രചാരണമാണ് നടത്തിയിട്ടുള്ളത്.


നിര്‍മാണ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ നിയമപരമായി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയോ, പരാതി നല്‍കുകയോ ചെയ്യുന്നതിന് പകരം വിദ്വേഷം ജനിപ്പിക്കുന്ന തരത്തില്‍ തെളിവുകളുടെ പിന്‍ബലമില്ലാതെ നോളജ് സിറ്റിക്കെതിരെ പ്രചാരണം നടത്തുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്. ഒരുവശത്ത് ഞങ്ങള്‍ മുസ്ലിംകളുടെ വിദ്യാഭ്യാസത്തിന് ഒപ്പമാണെന്ന് പറയുകയും മറുവശത്ത് മുസ്ലിം സ്ഥാപനങ്ങളെ വേട്ടയാടുകയും ചെയ്യുന്ന സമീപനം തിരിച്ചറിയണം. ഇതിനെ ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കെതിരായ നീക്കമായല്ല കാണേണ്ടത്. മറിച്ച് മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരമായ പുരോഗതിക്കും സാംസ്‌കാരികമായ വളര്‍ച്ചയ്ക്കും വേണ്ടിയുള്ള എല്ലാ പരിശ്രമങ്ങളേയും വേട്ടയാടുകയെന്ന ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണിത്.


വര്‍ഗീയത തലയ്ക്ക് പിടിച്ച സംഘപരിവാറിന്റെ ഇത്തരത്തിലുള്ള നീക്കങ്ങളെ ജനം തിരിച്ചറിയുകയും ചെറുത്തുതോല്‍പ്പിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു . സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, വൈസ് പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ്, ട്രഷറര്‍ കെ എച്ച് നാസര്‍, സെക്രട്ടറിമാരായ പി കെ അബ്ദുല്‍ ലത്തീഫ്, എസ് നിസാര്‍, സി എ റഊഫ്, അംഗങ്ങളായ യഹിയാ തങ്ങള്‍, ബി നൗഷാദ്, അസീസ് മാസ്റ്റര്‍, സി കെ റാഷിദ്, പി വി ഷുഹൈബ് പങ്കെടുത്തു.


Post a Comment

0 Comments