കാഞ്ഞങ്ങാട് നഗരത്തിൽ ആംബുലൻസ് അപകടത്തിൽ പെട്ട് രോഗി മരിച്ചു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരത്തിൽ ആംബുലൻസ് അപകടത്തിൽ പെട്ട് രോഗി മരിച്ചു
കാഞ്ഞങ്ങാട്; നഗരത്തിൽ സ്വകാര്യ ബസിന് പിന്നിൽ ആംബുലൻസ് ഇടിച്ച്  രോഗി റോഡിലേക്ക് തെറിച്ചുവീണ് മരണപ്പെട്ടു. കാഞ്ഞങ്ങാട് നഗരത്തിൽ ടി ബി റോഡ് ജംഗ്ഷനിൽ ശനിയാഴ്ച രാവിലെ 11 മണിയോടെ ഉണ്ടായ അപകടത്തിൽ കാസർഗോഡ് സീതാംഗോളി സ്വദേശി സായിബാബ 54 ആണ് മരണപ്പെട്ടത്. ശിഹാബ് തങ്ങൾ ചാരിറ്റി മെമ്മോറിയൽ ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത് . കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് പിന്നിൽ ആംബുലൻസ് ഇരിക്കുകയായിരുന്നു. ആംബുലൻസിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ് സായിബാബയെ ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ആംബുലൻസിന് മുൻഭാഗം പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന് വാതിൽ തുറന്നു രോഗി ആംബുലൻസിൽ നിന്നും പുറത്തേക്ക് വീഴുകയായിരുന്നു. രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. ഇവിടെത്തന്നെ ഒരു മോട്ടോർ ബൈക്ക് അപകടത്തിൽപെട്ടു.

Post a Comment

0 Comments