അജാനൂര്‍ മത്സ്യബന്ധന തുറമുഖത്തിന് 101 കോടി 33 ലക്ഷം രൂപ; പ്രോജക്ട് റി പോര്‍ട്ട് സമര്‍പ്പിച്ചു

അജാനൂര്‍ മത്സ്യബന്ധന തുറമുഖത്തിന് 101 കോടി 33 ലക്ഷം രൂപ; പ്രോജക്ട് റി പോര്‍ട്ട് സമര്‍പ്പിച്ചു





അജാനൂര്‍ : അജാനൂര്‍ മത്സ്യബന്ധന തുറമുഖത്തിന്റെ വിശദ പ്രൊജക്ട് റിപ്പോര്‍ട്ട് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം സര്‍ക്കാറിന് സമര്‍പ്പിച്ചു. ഡി പി ആര്‍ പ്രകാരം 101 കോടി 33 ലക്ഷം രൂപയാണ് ഹാര്‍ബറിന് വേണ്ടി വരിക.    സാങ്കേതിക കുരുക്കില്‍ പ്പെട്ട് വര്‍ഷകാലമായി ഇഴഞ്ഞ് നിങ്ങിയ തുറുമുഖ നിര്‍മാണ  പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ജീവന്‍ വെക്കലായി. ജൂലൈ 27 ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രസ്തുത സ്ഥലം സന്ദര്‍ശിക്കുകയും നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രോജക്ട് റിപോര്‍ട്ടിന്റെ പഠനത്തോടൊപ്പം ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം എസ് ഡി പി ആര്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചത്. സമയബന്ധിതമായി തന്നെ പ്രൊജക്ട് റിപ്പോര്‍ട്ട് പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. അഴിമുഖത്ത് ബ്രേക്ക് വാട്ടര്‍ സംവിധാനം ഒരുക്കാന്‍ 75,45,47,000 ( 75 കോടി ) രൂപയാണ് കണക്കാക്കിയിട്ടുള്ളത്. മണല്‍ നീക്കം ചെയ്യല്‍ ബണ്ട് നിര്‍മ്മാണം (7,65,18,000) , മത്സ്യം ലേലം ചെയ്യുന്ന ഹാള്‍ മറ്റ് അനുബന്ധ സംവിധാനങ്ങള്‍ (7,01,29,000), വിശ്രമമുറി, കാന്റീന്‍ , ലോക്കര്‍ , ഗിയര്‍ ഷെഡ് തുടങ്ങിയവ (2,37,43,000) , പാര്‍ശ്വഭിത്തി നിര്‍മ്മാണം ചുറ്റുമതില്‍ (1,85,38,000 ), ഗേറ്റ് & ഗേറ്റ് ഹൗസ് (15,89,000), റോഡ്, പാര്‍ക്കിംഗ്, ഡ്രൈനേജ് (2,31,95,000) , ടോയിലറ്റ് ബ്ലോക്ക് ( 30,00,000), ഒ എച്ച് ടാങ്ക് & വാട്ടര്‍ സപ്ലൈ (50,00,000) , ട്രീറ്റ്‌മെന്റ് പ്ലാന്റ് ( 35,00,000), ഇലക്ട്രിഫിക്കേഷന്‍ (60,00,000 ), നാവിഗേഷന്‍ ഫെസിലിറ്റി (2,00,000) , ക്ലീനിംഗ് ഉപകരണങ്ങള്‍ & പ്രെഷര്‍ വാഷര്‍ (6,00,000) , ഗ്രീന്‍ ബെല്‍റ്റ് & മഴവെള്ള കൊയ്ത്ത് (20,00,000) , കണ്‍ഡിജന്‍സി 2.5% (2,47,13,975 ) തുടങ്ങിയ പ്രവര്‍ത്തികള്‍ കൂടി ഹാര്‍ബറിന്റെ ഭാഗമായി വരും. അങ്ങനെ ആകെ 101 കോടി 33 ലക്ഷം രൂപയാണ് ആവശ്യമായി വരുന്നത്.

Post a Comment

0 Comments