കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ് വീണ്ടും ചോരക്കളമായി മാറുന്നു

LATEST UPDATES

6/recent/ticker-posts

കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ് വീണ്ടും ചോരക്കളമായി മാറുന്നു


 

കാഞ്ഞങ്ങാട്: കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ് വീണ്ടും ചോരക്കളം. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ വിലപ്പെട്ട മൂന്ന് വ്യക്തികളു ടെ ജീവനുകളാണ് കെ.എസ്.ടി.പി റോഡില്‍ പൊലിഞ്ഞ് പോയിരിക്കുന്നത്. പുതിയ കോട്ടയില്‍ ശനിയാഴ്ച ആംബുലന്‍സും ബസും കൂട്ടിയിടിച്ച് സായിബാവ എന്ന രോഗി മരിച്ചു. ആ ഞെട്ടല്‍ മാറിയില്ല. തൊട്ടടുത്ത ദിവസം ഞായര്‍ രാത്രി വീണ്ടും കെ.എസ്.ടി.പി റോഡില്‍ മറ്റൊരു അപകട മരണം കൂടി സംഭവിച്ചു. മഡിയനില്‍ വെച്ച് ബൈക്കും ലോറികളും കൂട്ടിയിടിച്ച് യാത്രകരനായിരുന്ന ബല്ലാകടപ്പുറം സ്വദേശി സന്തോഷ് (30) തല്‍ക്ഷണം മരിച്ചു. ആ മരണങ്ങളുടെ ഞെട്ടല്‍ മാറിയില്ല. ഇന്നലെ വീണ്ടും മറ്റൊരു അപകട മരണ വാര്‍ത്തയാണ് അറിയാന്‍ കഴിഞ്ഞത്. കാഞ്ഞങ്ങാട് സൗത്തില്‍ വെച്ചുണ്ടായ തൈക്കടപ്പുറം സ്വദേശിയായ രജീഷ് മരിച്ചു എന്ന വാര്‍ത്ത കൂടി കേള്‍ക്കാനായി. ഇതോടെ തുടര്‍ച്ചയായി നാലു ദിവസങ്ങളില്‍ മൂന്ന് അപകട മരണങ്ങളാണ് കാഞ്ഞങ്ങാട്-കാസര്‍ കോട് കെ.എസ്.ടി.പി റോഡ് സാക്ഷ്യം വഹിച്ചത്. കാഞ്ഞങ്ങാട് സൗത്ത് മുതല്‍ മഡിയന്‍ വ രെ ഏക ദേശം നാലു കി.ലോ മീറ്ററുകള്‍ക്കുള്ളിലാണ് ഈ അപകട മരണങ്ങള്‍ എല്ലാം സംഭവിക്കുന്നത് എന്നത് വലിയ വിഷമമുണ്ടാകുന്ന കാരണമാണ്. റോഡുകളിലുള്ള അമിത പാച്ചലും അതിന് തക്ക ട്രാഫിക്ക് ക്രമീകരണങ്ങളുമില്ലാത്തതുമാണ് അപകട മരണങ്ങള്‍ ഇങ്ങനെ കുടാന്‍ കാരണമാകുന്നത്. കൃത്യമായ ട്രാഫിക്ക് ക്രമീകരണ സംവിധാനം ഇപ്പോഴും നഗരത്തിലില്ല എന്ന വസ്തുതയും അപകടങ്ങള്‍ കുടാന്‍ കാരണമായി മാറിയിട്ടുണ്ട്. അപകടങ്ങള്‍ കൂടു മ്പോള്‍ പോലും നഗരസഭയുടെ നേതൃത്വത്തിലുള്ള ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി വിളിച്ചു കുട്ടാന്‍ പോലും അധികൃതര്‍ ഒരുക്കമല്ല. കുറച്ച് ഹോം ഗാര്‍ഡുകളെ ഏല്‍പിച്ച് നഗരത്തിലെ ട്രാഫിക്ക് സംവിധാനവും പൊലിസ് കൈ യൊഴിയുന്ന കാഴ്ചയാണ് കാഞ്ഞങ്ങാട് നിന്നും കാണുന്നത്.

Post a Comment

0 Comments