കാഞ്ഞങ്ങാട്: പ്രാർത്ഥിക്കാനെന്ന വ്യാജേന വിളിച്ചു വരുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാസ്റ്ററെ ജില്ലാ അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ്സെഷൻസ് ജഡ്ജി (ഒന്ന് ) ഏ.വി ഉണ്ണികൃഷ്ണൻ വിവിധ വകുപ്പുകൾ പ്രകാരം 17 വർഷം കഠിന തടവിനും ,ഒന്നര ലക്ഷം പിഴയും ,പിഴയടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടി അധികതടവനുഭവിക്കാനും ശിക്ഷിച്ചു.ഭീമനടികാലിക്കടവ് കല്ലാനിക്കാട്ട് ജെയിംസ് മാത്യൂ എന്ന (സണ്ണി 49 )യെയാണ് ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ: പി.രാഘവൻ ഹാജരായി ,ചിറ്റാരിക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റു ചെയ്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ ആയിരുന്ന ടി.പി. സുമേഷാണ് കോടതിയിൽ സമർപ്പിച്ചത്. ഭക്തിയുടെ മറവിൽ 2014 മാർച്ചിലും അതിന് ശേഷം പല തവണകളായി ,പ്രതിയുടെയു പരാതിക്കാരിയുടെ വീട്ടിൽ വെച്ചും പാസ്റ്റർ മാനഭംഗപ്പെടുത്തി എന്നാണ് കേസ്.
0 Comments