കോട്ടച്ചേരി മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു

LATEST UPDATES

6/recent/ticker-posts

കോട്ടച്ചേരി മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു

 


തീരദേശത്തിന്റെ സ്വപ്ന പദ്ധതിയായ കോട്ടച്ചേരി മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു.  മാർച്ച് 7 ന് രാവിലെ 10ന്  പൊതുമാരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി.എ.മുഹമ്മദ് റിയാസ് മേൽപ്പാലം ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് എംഎൽഎ ഇ.ചന്ദ്രശേഖരൻ അധ്യക്ഷനാകും. ഉദ്ഘാടനം വിജയിപ്പിക്കാൻ 501 അംഗ സംഘാടക സമിതിയാണ്  രൂപീകരിച്ചത്. കാഞ്ഞങ്ങാട് വ്യാപാരഭവനിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ഇ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത സ്വാഗതം പറഞ്ഞു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ, നഗരസഭ വൈസ് ചെയർമാൻ ബിൽടെക്ക് അബ്ദുള്ള, സ്ഥിരം സമിതി ചെയർമാന്മാരായ പി.അഹമ്മദലി, കെ.വി.സരസ്വതി, കെ.അനീശൻ, കെ.വി.മായാകുമാരി, വി.വി രമേശൻ, അഡ്വ: പി അപ്പുക്കുട്ടൻ, കെ.കെ.വൽസലൻ, സി.കെ.റഹ്മത്തുള്ള, എം.കുഞ്ഞികൃഷ്ണൻ, എൻ.അശോക് കുമാർ, സി.യൂസഫ് ഹാജി, സത്യൻ പടന്നക്കാട് എന്നിവർ സംസാരിച്ചു. ഇ ചന്ദ്രശേഖരൻ എംഎൽഎ ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ വൈസ് ചെയർമാനും നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ജനറൽ കൺവീനറും നഗരസഭ വൈസ് ചെയർമാൻ ബിൽ ടെക്ക് അബ്ദുള്ള, അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.സബീഷ് കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.

Post a Comment

0 Comments