കാഞ്ഞങ്ങാട്: ബന്ധുവീട്ടില്‍ പോയി തിരിച്ചുവരികയായിരുന്ന യുവാവ് തീവണ്ടി തട്ടി മരിച്ച നിലയിൽ .
പടന്നക്കാട് കുറുന്തൂര്‍ റോഡിലെ അശോകന്‍-വിലാസിനി ദമ്പതികളുടെ മകന്‍ അനൂപിനെയാണ്(30) നെയാണ്
പടന്നക്കാട് സെന്റ് മേരീസ് ചര്‍ച്ചിന് പടിഞ്ഞാറുഭാഗത്തെ റെയില്‍വേ ട്രാക്കില്‍ തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. കെട്ടിട നിർമ്മാണ തൊഴിലാളിയാണ്.
ബുധനാഴ്ച രാത്രി റെയില്‍വേട്രാക്കിന് മറുഭാഗത്തുള്ള ബന്ധു വീട്ടിലേക്ക് പോയതായിരുന്നു.
തിരിച്ച് വരുന്നതിനിടയിൽ തീവണ്ടി തട്ടിയതാണയെന്ന് സംശയിക്കുന്നു.
വ്യാഴാഴ്ച രാവിലെ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിക്കുമ്പോഴാണ് അനൂപിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കാണപ്പെട്ടത്. രാത്രിതന്നെ അനൂപ് ബന്ധുവീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. രാത്രി വീട്ടിലെത്താതിരുന്നപ്പോള്‍ അനൂപ് ബന്ധുവീട്ടില്‍ ഉറങ്ങിയിട്ടുണ്ടാകുമെന്നാണ് മാതാപിതാക്കള്‍ കരുതിയിരുന്നത്. ട്രാക്ക് മുറിച്ചുകടക്കുമ്പോള്‍ അബദ്ധത്തില്‍ തീവണ്ടിതട്ടിയതാകാമെന്നാണ് കരുതുന്നത്. സഹോദരി: അനുഷ.
0 Comments