കാഞ്ഞങ്ങാട്: കുവൈത്ത് കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി, PP നസീമ ടീച്ചർ മെമ്മോറിയൽ എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് 2026 (സീസൺ–4) കുവൈറ്റ് കെഎംസിസി മെമ്പർ മാരുടെ മക്കൾക്ക് നൽകി ആദരിച്ചു. കാഞ്ഞങ്ങാട് ബിഗ് മാൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.
കുവൈത്ത് കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് പി.എ. നാസർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കരീം ചിത്താരി സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബഷീർ വെള്ളിക്കോത്ത് അവാർഡുകൾ വിതരണോദ്ഘാടനം നിർവഹിച്ചു.
ഉദ്ഘാടന പ്രസംഗത്തിൽ എ കെ എം അഷറഫ് എം എൽ എ
വിദ്യാഭ്യാസ സാമൂഹ്യ രാഷ്ട്രീയ മേഖലയിൽ നിസ്വാർത്ഥ സേവനങ്ങൾ കാഴ്ചവെച്ച അകാലത്തിൽ മരണപ്പെട്ടു പോയ വനിതാ ലീഗ് സംസ്ഥാന ട്രഷററും കെ.എ.ടി.എഫ് സംസ്ഥാന ചെയർപേഴ്സണും ആയിരുന്ന പി. പി നസീമ ടീച്ചറുടെ സ്മരണയെ ആദരിക്കുന്നതിനും പുതിയ തലമുറയെ അറിവിന്റെ വഴിയിലേക്ക് പ്രചോദിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന അവാർഡ് പദ്ധതിയെ അഭിനന്ദിച്ചു. പ്രവാസികളുടെ സാമൂഹിക പ്രതിബദ്ധതയുടെ മികച്ച മാതൃകയാണ് കുവൈത്ത് കെഎംസിസിയെന്നും, വിദ്യാഭ്യാസം, ജീവകാരുണ്യം, ചികിത്സ, ദുരിതാശ്വാസം തുടങ്ങി വിവിധ മേഖലകളിൽ സംഘടന നടത്തുന്ന സേവന പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ കരുത്താണെണു അദ്ദേഹം പറഞ്ഞു.
കാസർഗോഡ് ജില്ലാ വനിതാ ലീഗ് സെക്രട്ടറി ആയിഷ ഫർസാന മോട്ടിവേഷൻ സെഷന് നേതൃത്വം നൽകി. കുവൈത്ത് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത് .ജില്ലാ നേതാക്കളായ അബ്ദു കടവത്ത്. മുത്തലിബ് തെക്കേക്കാട്
മണ്ടലം മുസ്ലിം ലീഗ് സെക്രട്ടറി കെ.കെ ബദ്റു ട്രഷറർ സി കെ റഹ്മത്തുള്ള മൻസൂർഹോസ്പിറ്റൽ ചെയർമാൻ പാലക്കി കുഞ്ഞഹ്‌മദ് ഹാജി
. കുവൈറ്റ് സി ഛ്. സെന്റർ ചെയർമാൻ ഖാലിദ് കൂളിയങ്കാൽ. KEA പ്രസിഡന്റ് മുഹമ്മദ് കുഞി സി എച്ച്. ഡോക്ടർ. അബൂബക്കർ കുറ്റിക്കോൽ എന്നിവർ ആശംസകൾ നേർന്നു.സംസാരിച്ചു
കെ എം സി സി ഭാരവാഹികളായ. മുഹമ്മദ് മണിക്കോത്ത്. മുഹമ്മദ് കുഞി ആവിക്കൽ ഇഖ്ബാൽ കുശാൽ നഗർ മുഹമ്മദ് കുഞി ഹദ്ദാദ് ഫൈസൽ സി.എച്ച് സമീർ ബദരിയ ഗഫൂർ മുഹമ്മദ് ആറങ്ങാടി .ജലീൽ അതിഞ്ഞാൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി
മുസ്ലിം ലീഗ്, കെഎംസിസി, സി.എച്ച്. സെന്റർ. വനിതാ ലീഗ് ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. മണ്ഡലം കമ്മിറ്റി ഭാരവാഹികൾ, അവാർഡ് ജേതാക്കൾ, രക്ഷിതാക്കൾ എന്നിവരടക്കം നിരവധി പേരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനും അവരുടെ തുടർപഠനത്തിന് പ്രചോദനമേകുന്നതിനും വഴിയൊരുക്കുന്നതായി സംഘാടകർ അറിയിച്ചു.
മുഹമ്മദ് ആവിക്കൽ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ