കളമശേരിയില്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു; 4 പേര്‍ മരിച്ചു; 2 പേരെ രക്ഷപ്പെടുത്തി

കളമശേരിയില്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു; 4 പേര്‍ മരിച്ചു; 2 പേരെ രക്ഷപ്പെടുത്തി

 


കൊച്ചി:  കളമശേരി കിന്‍ഫ്ര പാര്‍ക്കിലുള്ള നെസ്റ്റ് ഇലട്രോണിക് സിറ്റിയില്‍ നിര്‍മ്മാണത്തിനിടെമണ്ണിടിഞ്ഞ് മൂന്ന് പേര്‍ മരിച്ചു.ബംഗാള്‍ സ്വദേശി ഫൈജുല്‍ മണ്ഡലാണ് മരിച്ചത്. ഏഴ് അതിഥിത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. 3 പേരെ രക്ഷപ്പെടുത്തി,ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. കെട്ടിടത്തിന് അടിത്തറയ്ക്കായി മണ്ണുനീക്കുമ്പോഴാണ് അപകടമുണ്ടായത്.


ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ആഴമുള്ള കുഴിക്കായി മണ്ണെടുക്കുന്നതിനിടെ മുകളില്‍നിന്ന് മണ്ണിടിഞ്ഞ് തൊഴിലാളികള്‍ക്കു മേലേക്ക് വീഴുകയായിരുന്നു. 


അപകടം നടന്ന ഉടനെ രണ്ടുപേരെ പുറത്തെടുത്തിരുന്നു. പിന്നീട് തിരച്ചിലിനിടെ ഒരാളെക്കൂടി പുറത്തെത്തിക്കുകയായിരുന്നു. പുറത്തെത്തിച്ചവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.


ഫയര്‍ ഫോഴ്‌സും നാട്ടുകാരും അടക്കം സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

Post a Comment

0 Comments