ചണ്ഡീഗഢ്: അധികാരമേറ്റെടുത്ത് ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനവുമായി പഞ്ചാബിലെ ആം ആദ്‌മി സര്‍ക്കാര്‍. 25,000 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ഉടന്‍ ജോലി നല്‍കാനുള്ള തീരുമാനമാണ് മന്ത്രിസഭാ യോഗം ആദ്യം കൈക്കൊണ്ടത്.
ഇതില്‍ 15,000 പേര്‍ക്ക് പോലീസിലും ബാക്കിയുള്ളവര്‍ക്ക് മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലുമാണ് അവസരം. സര്‍ക്കാരിന് കീഴിലുള്ള വിവിധ ബോര്‍ഡ്, കോര്‍പ്പറേഷനുകളിലേക്കും ഇവരെ പരിഗണിക്കും.
ഒരു മാസത്തിനുള്ളില്‍ വിജ്‌ഞാപനം പുറപ്പെടുവിക്കുമെന്നും ഇത് പഞ്ചാബിലെ യുവാക്കള്‍ക്ക് നല്‍കിയ വാഗ്‌ദാനമായിരുന്നുവെന്നും ഭഗവന്ത് മന്‍ പറഞ്ഞു. യുവാക്കളാണ് തങ്ങളുടെ പ്രഥമ പരിഗണനയിലുള്ളതെന്നും ഇദ്ദേഹം പറഞ്ഞു.
അതേസമയം, പഞ്ചാബിൽ ഒരു വനിതയുള്‍പ്പെടെ പത്ത് മന്ത്രിമാരും സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റെടുത്തു. പരമാവധി 18 മന്ത്രിമാരെ ഉൾപ്പെടുത്താൻ കഴിയുമെങ്കിൽ എണ്ണം കുറയ്‌ക്കാനാണ് എഎപി തീരുമാനം.
0 Comments