LATEST UPDATES

6/recent/ticker-posts

പാറപ്പള്ളിയിൽ 3 കാറുകൾ കുട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു

 


അമ്പലത്തറ: കാഞ്ഞങ്ങാട് - പാണത്തൂർ പാത പാറപ്പള്ളിയിൽ ബുധൻ ഉച്ചക്ക് കാറുകൾ കുട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കാറും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു കാറും ഇവിടെ അപകടത്തിൽപ്പെട്ടതായി പറയുന്നു. ഒരാളുടെ പരിക്ക് സാരമുള്ളതാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കാറുകളുടെ മുൻഭാഗം തകർന്നു.

ഹന്ന കമ്പനിക്ക് സമീപം വളവ് കഴിഞ്ഞെത്തുന്ന കയറ്റത്തിലാണ് അപകടം. മറ്റൊരു വാഹനത്തെ കാർ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം.

Post a Comment

0 Comments