കൈയില്‍ നിന്ന് പടക്കം പൊട്ടിത്തെറിച്ച്‌ വിദ്യാര്‍ഥിയുടെ വിരലുകൾ ചിതറിത്തെറിച്ചു

LATEST UPDATES

6/recent/ticker-posts

കൈയില്‍ നിന്ന് പടക്കം പൊട്ടിത്തെറിച്ച്‌ വിദ്യാര്‍ഥിയുടെ വിരലുകൾ ചിതറിത്തെറിച്ചു

 



തലശ്ശേരി: വിദ്യാര്‍ഥിയുടെ കൈയില്‍ നിന്ന് പടക്കം പൊട്ടിത്തെറിച്ച്‌  രണ്ട് വിരലുകള്‍ അറ്റു. തലായി ഗോപാലപേട്ട കുഞ്ഞിക്കടപ്പുറത്തിനടുത്ത ശ്രീകൃഷ്ണ നിവാസില്‍ കൃഷ്ണജിത്തിന്റെ (14) വലത് കൈയിലെ വിരലുകളാണ് സ്ഫോടനത്തില്‍ ചിതറിത്തെറിച്ചത്. കൃഷ്ണജിത്തിനെ വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


 തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. സ്ഥലത്തെ ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ നടത്തിയ വെടിക്കെട്ട് കഴിഞ്ഞ് കടപ്പുറത്ത് ശേഷിച്ച പടക്കത്തില്‍ ഒന്ന് ശേഖരിച്ച്‌ കൃഷ്ണജിത്ത് തീകൊടുത്തു. ഇത് പൊട്ടാതിരുന്നതോടെ പടക്കം കൈയിലെടുത്ത് പരിശോധിച്ചശേഷം വീണ്ടും തീ കൊടുക്കുന്നതിനിടയിലാണ് പൊട്ടിത്തെറിച്ചത്.നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികള്‍ കുട്ടിയെ ഉടന്‍ മഞ്ഞോടി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോയമ്പത്തൂരിലേക്ക് മാറ്റുകയായിരുന്നു. 


ടാഗോര്‍ വിദ്യാനികേതന്‍ സ്കൂള്‍ ഒമ്പതാം തരം വിദ്യാര്‍ഥിയാണ് കൃഷ്ണജിത്ത്. സംഭവത്തില്‍ തലശ്ശേരി പൊലീസ് കേസെടുത്തു.അപകടത്തിനിടയാക്കും വിധം അശ്രദ്ധമായി സ്ഫോടകവസ്തു ഉപയോഗിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Post a Comment

0 Comments