പട്ടാപ്പകല്‍ അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊന്നു; മൃതദേഹങ്ങള്‍ റോഡില്‍

LATEST UPDATES

6/recent/ticker-posts

പട്ടാപ്പകല്‍ അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊന്നു; മൃതദേഹങ്ങള്‍ റോഡില്‍

 


തൃശൂര്‍: പട്ടാപ്പകല്‍ റോഡരികിലിട്ട് അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി മകന്‍. കുട്ടന്‍(60), ഭാര്യ ചന്ദ്രിക (55) എന്നിവരാണ് മരിച്ചത്. ഇവരുടെ മകന്‍ 30കാരന്‍ അനീഷാണ് കൃത്യത്തിന് പിന്നില്‍. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.


തൃശൂര്‍ ഇഞ്ചക്കുണ്ടില്‍ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവമുണ്ടായത്. വീടിന് വെളിയില്‍ കുട്ടനും ഭാര്യയും പുല്ലു ചെത്തുകയായിരുന്നു, ഈ സമയം വെട്ടുകത്തിയുമായി എത്തിയ അനീഷ് ഇരുവരെയും അക്രമിക്കുകയായിരുന്നു.


സംഭവത്തിന് പിന്നാലെ അനീഷ് തന്നെയാണ് കൊലപാതകവിവരം വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചത്. അതിനിടെ സംഭവം കണ്ട വഴിയാത്രക്കാരും പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വീട്ടില്‍ നിന്ന ബൈക്ക് എടുത്ത് അനീഷ് പുറത്തുപോയി. ഒളിവില്‍ പോയ അനീഷിനായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു. കുട്ടന്റെ വീട്ടില്‍ സ്ഥിരമായി വഴക്ക് ഉണ്ടാവാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അനീഷ് അവിവാഹിതനാണ്.

Post a Comment

0 Comments