സ്‌പെഷ്യല്‍ ക്ലാസ് കഴിഞ്ഞെത്തി; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

LATEST UPDATES

6/recent/ticker-posts

സ്‌പെഷ്യല്‍ ക്ലാസ് കഴിഞ്ഞെത്തി; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

 


തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ആര്യനാട് ഗവ. ഹൈസ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രമ്യ(16) ആണ് ജീവനൊടുക്കിയത്. 


വീടിന്റെ ഹാളിലെ ഫാനിലാണ് രമ്യയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച സ്‌കൂളില്‍ സ്‌പെഷ്യല്‍ ക്ലാസ് ഉണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞ് ഉച്ചയ്ക്ക് 2.15 ഓടെ ബസില്‍ കുതിരകുളത്ത് എത്തിയ രമ്യ വീട്ടിലേക്ക് പോവുന്നത് കണ്ടതായി സമീപവാസികള്‍ പറയുന്നു. 


രമ്യ വീട്ടിലെത്തുമ്പോള്‍ ആരും വീട്ടിലുണ്ടായിരുന്നില്ല. അരുവിക്കര കുതിരകുളം കൂളമാന്‍കുഴി വീട്ടില്‍ പരേതനായ ബിജു, ലത  ദമ്പതിമാരുടെ മകളാണ്. മരണകാരണം വ്യക്തമായിട്ടില്ല. വിദ്യാര്‍ത്ഥികളായ സൗമ്യ, ശിവം എന്നിവരാണ് രമ്യയുടെ സഹോദരങ്ങള്‍. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Post a Comment

0 Comments