കൊടുങ്ങല്ലൂര്‍ | പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ മതിലകം ചമക്കാലയിലാണ് സംഭവം. കൊടുങ്ങൂക്കാരന്‍ ബഷീറിന്റെ മകന് സഹദ് (26)നെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നിരപരാധിയാണെന്ന് വ്യക്തമാക്കി എഴുതിയ കുറിപ്പ് മൃതദേഹത്തിന് സമീപത്തു നിന്ന് പോലീസ് കണ്ടെത്തി. 2021 ഡിസംബറില്‍ ജയിലില്‍ പോയ സഹദ് ദിവസങ്ങള്‍ക്കു മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.
0 Comments