കുമ്പള: മകന്‍ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് ഉമ്മ മരിച്ചു. കുമ്പള സുനാമി കോളനിലെ മത്സ്യത്തൊഴിലാളി മൊയ്തീന്‍കുഞ്ഞിയുടെ ഭാര്യ ആത്തിക്ക (50)യാണ് മരിച്ചത്. മകന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടം. ചെര്‍ക്കളയിലെ മകള്‍ ഹസീനയുടെ വീട്ടില്‍ പോയി മടങ്ങി വരുമ്പോള്‍ മകന്‍ മുബാറക് ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് പെര്‍വാഡ് സര്‍വ്വീസ് റോഡിലെ ഡിവൈഡറിലിടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ആത്തിക്കയെ ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് കുമ്പള സഹകരണാസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മകള്‍: അന്നത്ത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ