ആളൊഴിഞ്ഞ പ്രദേശത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട രണ്ട് പുരുഷന്മാർ അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

ആളൊഴിഞ്ഞ പ്രദേശത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട രണ്ട് പുരുഷന്മാർ അറസ്റ്റില്‍

 


കുവൈത്തില്‍ ആളൊഴിഞ്ഞ പ്രദേശത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട രണ്ട് പുരുഷന്മാർ അറസ്റ്റില്‍. കുവൈത്ത് സ്വദേശിയും സിറിയന്‍ സ്വദേശിയുമാണ് അറസ്റ്റിലായത്. താനുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സമ്മതിച്ചാല്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ വേണ്ട സഹായം ചെയ്യാമെന്ന് കുവൈത്ത് സ്വദേശി തനിക്ക് ഉറപ്പ് നല്‍കിയെന്ന് സിറിയക്കാരന്‍ പൊലീസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. 


പിടിയിലായ രണ്ടുപേരും കസ്റ്റഡിയിലാണ്. തുടര്‍ നിയമ നടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. കുവൈത്ത് പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 193 പ്രകാരം പ്രായപൂര്‍ത്തിയായ പുരുഷന്‍മാര്‍ തമ്മിലുള്ള ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമാണ്. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

Post a Comment

0 Comments