ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

LATEST UPDATES

6/recent/ticker-posts

ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു



പാലക്കാട് കിഴക്കഞ്ചേരിയിൽ ഭർത്താവ് ഭാര്യയെ കഴുത്തറത്ത് കൊന്നു. കൊച്ചുപറമ്പിൽ എൽസി (58) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12.30യോടെ ആണ് സംഭവം. കൊലപാതകത്തിന് ശേഷം ആത്മ​ഹത്യക്ക് ശ്രമിച്ച ഭർത്താവ് അപ്പച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതകത്തിന് ശേഷം പൊലീസിനെ വിളിച്ച അപ്പച്ചൻ താനും ജീവനൊടുക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്. 


Post a Comment

0 Comments